Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ കുട്ടികൾക്കും...

ഒമാനിൽ കുട്ടികൾക്കും മുതിർന്നവർക്കും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​

text_fields
bookmark_border
ഒമാനിൽ കുട്ടികൾക്കും മുതിർന്നവർക്കും   ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ ഇളവ്​
cancel


മസ്​കത്ത്​: ഒമാനിലെത്തുന്ന യാത്രക്കാർക്കുള്ള നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ നിന്ന്​ ചില വിഭാഗങ്ങളിലുള്ളവർക്ക്​ ഇളവ്​. ഒമാനിലെ വിദേശ കാര്യാലയങ്ങളിൽ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ, ഒമാൻ സന്ദർശിക്കുന്ന നയതന്ത്ര ഉദ്യോഗസ്​ഥർ അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക്​ ഇളവുണ്ടാകും. ഇതിന്​ പുറമെ 16ൽ താഴെയും 60 വയസിന്​ മുകളിലും പ്രായമുള്ളവർ, വിമാന ജീവനക്കാർ, രോഗികളായ യാത്രക്കാർ (മെഡിക്കൽ സാഹചര്യങ്ങളെ കുറിച്ച്​ ഡോക്​ടർമാരുടെ കത്ത്​ ഉണ്ടാകണം), റിലീഫ്​ ആൻറ്​ ഷെൽട്ടർ വിഭാഗത്തി​െൻറ അംഗീകാരമുള്ള സ്വകാര്യ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ പെർമിറ്റുകൾ കൈവശമുള്ളവർക്കും ഇളവ്​ ബാധകമായിരിക്കും. ഇവരെ ചെക്ക്​ ഇൻ സമയത്ത്​ ബുക്ക്​ ചെയ്​ത ഹോട്ടൽ റിസർവേഷൻ രേഖകൾ കാണിക്കുന്നതിൽ നിന്ന്​ ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വിമാന കമ്പനികൾക്ക്​ നൽകിയ സർക്കുലറിൽ വ്യക്​തമാക്കുന്നു. മറ്റ്​ നിർദേശങ്ങളിൽ മാറ്റമില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story