അടച്ചുപൂട്ടൽ കാലത്ത് അടിപൊളി വീടുണ്ടാക്കി കൊച്ചുമിടുക്കികൾ
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഏപ്രിൽ ഒന്നുമുതൽ മത്ര വിലായത്ത് പൂ ർണമായും അടച്ചിട്ടിരിക്കുകയാണ്. മസ്കത്ത് ഗവർണറേറ്റ് നാളെ മുതൽ പൂർണമായി ലോക ്്ഡൗൺ ചെയ്യും. വീട്ടിലിരിക്കുന്ന സമയത്ത് പലരും അവർക്ക് ഇഷ്ടപ്പെട്ട വിനോദങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെട്ടാണ് സമയം പോക്കുന്നത്. കുട്ടികളും ഇതിൽ ഒട്ടുംതന്നെ പിറകിലല്ല. സ്കൂളുകൾ നേരത്തേ അനിശ്ചിതമായി അടച്ചതോടെ പലരും വായനയിലും ചിത്രരചനയിലും മുഴുകുകയും അടുക്കളത്തോട്ടങ്ങൾ ഒരുക്കുകയും ചെയ്യുകയാണ്. ഇതിനിടെ തികച്ചും വേറിട്ട പരീക്ഷണവുമായാണ് െഎ.എസ്.എം വിദ്യാർഥിനികളും സഹോദരങ്ങളുമായ ഫാത്തിമ ദിൽഷ, ജസ ബിൻത് നജീബ്, ലീബ ബിൻത് നജീബ് എന്നിവർ വരുന്നത്. മനോഹരമായ കൊച്ചു കളിവീടാണ് ഇവർ ഉണ്ടാക്കിയത്. ലളിത ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ കൊച്ചുവീട് ഉണ്ടാക്കിയത്. നാലുദിവസം സമയമെടുത്ത് നാട്ടിലെ വീടിെൻറ മാതൃകയിലാണ് നിർമാണം. പ്ലാൻ വരച്ച ശേഷമാണ് എല്ലാം ചെയ്തത്. വീടിെൻറ മേൽക്കൂരകൾ എടുത്തുമാറ്റാവുന്നതാണ്.
ഫോം ബോർഡാണ് വീടിെൻറ ചുമരുണ്ടാക്കാൻ ഉപയോഗിച്ചത്. റൂഫിൽ പതിപ്പിച്ച ഓടുകളും ഫൗണ്ടേഷനിൽ പതിപ്പിച്ച കല്ലുകളും ഫ്ലോറിൽ വിരിച്ച മാർബിളുമെല്ലാം സ്റ്റിക്കർ ഉപയോഗിച്ച് പ്രിൻറ് ചെയ്ത ശേഷം ഫോം ബോർഡിൽ ഒട്ടിച്ച ശേഷം കട്ട് ചെയ്തെടുക്കുകയായിരുന്നു. ഫർണിച്ചറുകൾ ഫോ ബോർഡും അക്രിലിക്കും ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. സൈൻ ബോർഡിെൻറ എൽ.ഇ.ഡി ലൈറ്റുകളാണ് ലൈറ്റുകളായി ഉപയോഗിച്ചത്. ചെറിയ ട്രാൻസ്ഫോർമർ പ്രവർത്തിപ്പിച്ചാണ് ഇത് കത്തിക്കുന്നത്. ഇലക്ട്രിക് ഗ്ലൂ ഗൺ മെഷീൻ ഉപയോഗിച്ച് നിർമിച്ച പ്ലാസ്റ്റിക് ചെടികൾ മുറ്റത്ത് വെച്ചിട്ടുമുണ്ട്. ബദ്ർ അൽസമ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന നജീബ് റഹ്മാെൻറയും റജീനയുടെയും മക്കളായ ഇവർക്ക് ഭാവിയിൽ എൻജിനീയർമാരാകാനാണ് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.