െഎ.എസ്.ജി ഇൻറർനാഷനൽ വിദ്യാർഥികൾ ചൈനയിലേക്ക് പഠനയാത്ര നടത്തി
text_fieldsമസ്കത്ത്: അൽ ഗൂബ്ര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ ചൈനയിലേക്ക് പഠനയാത്ര നടത്തി. വൈസ് പ്രിൻസിപ്പൽ പ്യാരിജ സിദാറിെൻറയും സീനിയർ അധ്യാപിക റാജിബ നൗഷാദിെൻറയും നേതൃത്വത്തിലുള്ള സംഘത്തിൽ 17 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
ദിവസത്തെ യാത്രയിൽ മ്യൂസിയം, ഗാലറി, െബയ്ജിങ്ങിലെ സയൻസ് ടെക്നോളജി മ്യൂസിയം, ‘ദി നെസ്റ്റ്’ ഒളിമ്പിക് സ്റ്റേഡിയം തുടങ്ങിയവ വിദ്യാർഥികൾ സന്ദർശിച്ചു. േലാകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിതിയായ ചൈനീസ് വൻമതിലിലെ സന്ദർശനം വിദ്യാർഥികൾക്ക് മറക്കാനാകാത്ത അനുഭവമാണ് നൽകിയത്. സിയാൻ വാസിലെ ടെറാകോട്ട ആർമി മ്യൂസിയം, ചൈനയിലെ ഏറ്റവും വലുതും സമ്പന്ന നഗരവുമായ ഷാങ്ഹായി എന്നിവയും സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.