ബഹ്റൈൻ വിദ്യാർഥിനിക്ക് ചൈനീസ് ഭാഷ, സംസ്കാരിക മത്സരത്തിൽ വിജയം
text_fieldsമനാമ: ചൈനീസ് ഭാഷ, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിൽ നടന്ന മത്സരത്തിൽ ബഹ്റൈൻ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനി സിറാജ് ഹുസൈന് ഉന്നത വിജയം. 70,000 ത്തോളം മത്സരാർഥികളാണ് വിവിധ രാജ്യങ്ങളിൽ നിന്ന് മാറ്റുരച്ചത്. ആർക്കിടെക്ച്ചറൽ എൻജിനീയറിങ് വിദ്യാർഥിനിയായ സിറാജ് ചൈനീസ് ഭാഷ പഠിക്കുന്നുണ്ട്. 101 രാജ്യങ്ങളിൽ നിന്ന് 125 വിജയികളാണുള്ളത്.
'ചൈനീസ് ബ്രിഡ്ജ്' സെമി ഫൈനലിൽ പങ്കെടുക്കുന്ന ബഹ്റൈനിൽ നിന്നുള്ള ആദ്യ വിദ്യാർഥി കൂടിയാണ് ഈ മിടുക്കി. മൂന്ന് മിനിറ്റ് ചൈനീസ് ഭാഷയിലുള്ള വിഡിയോ ക്ലിപ്പാണ് മത്സരത്തിനായി സമർപ്പിച്ചിരുന്നത്. അത് ചൈനീസ് സെൻട്രൽ റേഡിയോയുടെ ഹ്രസ്വചിത്ര വിഭാഗത്തിൽ 8.08 ദശലക്ഷത്തിലധികം പേർ കണ്ടു. ബഹ്റൈൻ യൂനിവേഴ്സിറ്റിയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെ സഹായം വിജയത്തിന് കാരണമായതായി വിദ്യാർഥിനി വ്യക്തമാക്കി. ചൈനീസ് ഭാഷയും സംസ്കാരവും ആഴത്തിൽ പഠിക്കാൻ വിജയം കാരണമാകട്ടെയെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.