സലാലയിൽ ക്രിസ്ത്യൻ സഭകളുടെ ഐക്യ ക്രിസ്മസ് കരോൾ
text_fieldsസലാല: ക്രിസ്ത്യൻ സെന്ററിലെ പത്ത് ക്രിസ്ത്യൻ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ കരോൾ സംഘടിപ്പിച്ചു. ദാരീസിലെ ചർച്ച് സമുച്ചയത്തിലെ ക്രിസ്ത്യൻ സെന്ററിൽ നടന്ന പരിപാടിയിൽ മതകാര്യ വകുപ്പ് ദോഫാർ ഡി.ജി അഹ്മദ് ഖമീസ് അൽ ബഹ് രി , മന്ത്രാലയത്തിലെ ഡോ. പോൾ എന്നിവർ മുഖ്യാതിഥിയായിരുന്നു.
വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു. ഫാ.പി.ഒ. മത്തായി ക്രിസ്മസ് സന്ദേശം നൽകി. കരോൾ സർവിസിന് സെന്റർ ചെയർമാൻ ഡോ. പനീർ എസ്.വില്യംസ്, വൈസ് ചെയർമാൻ അഗസ്റ്റിൻ മാൾ, സെക്രട്ടറി ദിനേശ് ബാബു, ട്രഷറർ ഫാ.ടിനു സ്കറിയ, ഈപ്പൻ ചെറിയാൻ, ഫാ.കെ. ജോൺസൺ എന്നിവർ നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.