‘ഒപ്പം’-അനന്തപുരി ക്രിസ്മസ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: പത്തനംതിട്ട പ്രവാസികളുടെ കൂട്ടായ്മയായ ‘ഒപ്പം’ ഫാമിലി റൂവി അനന്തപുരി ഹോട്ടലിൽ "ക്രിസ്മസ് കേക്ക് മത്സരം" സംഘടിപ്പിച്ചു. അനന്തപുരി ഹോട്ടലിന്റെ 16ാം വാർഷികത്തെയും പുതുവത്സരത്തെയും ക്രിസ്മസിനെയും വരവേൽക്കുന്നതിന്റെഭാഗമായായിരുന്നു മത്സരം. തിരഞ്ഞെടുക്കപ്പെട്ട 25ഓളം മത്സരാർഥികൾ പങ്കെടുത്തു.
ഷിനി റഹീം, ഷാനിദ മുനീർ, സുജ വിപിൻ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. 'ഒപ്പം' കൂട്ടായ്മയുടെ ഉപദേശകൻ റെനി ജോൺസൺ പരിപാടി ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സന്തോഷ് പള്ളിക്കൻ അധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ നിസ്തുല പ്രവർത്തനങ്ങൾക്ക് വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാറിനെ അന്തപുരി റസ്റ്റാറന്റ് മാനേജർ ബിജോയ്, ജനറൽ മാനേജർ സിബി ജേക്കബ് ഒപ്പത്തിന്റെ രക്ഷാധികാരി സന്തോഷ് പള്ളിക്കൻ, ഉപദേശകൻ റെനി ജോൺസൺ എന്നിവർ ചേർന്ന് ആദരിച്ചു. മത്സരത്തിൽ വിജയിച്ചവർക്ക് വിശിഷ്ട അതിഥികൾ സമ്മാനദാനം നിർവഹിച്ചു. അനന്തപുരി റീമസ് ഹോട്ടൽ സ്യൂട്ട് ജനറൽ മാനേജർ സിബി ജേക്കബ് സ്വാഗതം പറഞ്ഞു. ‘ഒപ്പം’ ജനറൽ സെക്രട്ടറി ജയൻ, വൈസ് പ്രസിഡന്റ് സന്തോഷ് കടമ്മനിട്ട, ജോയന്റ് സെക്രട്ടറി റെജി പള്ളിക്കൻ, ജനറൽ പ്രോഗ്രാം കൺവീനർ സിറിൽ ജേക്കബ്, എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി, അമൽ, സഞ്ജു, രാജേഷ്, ജിഷ രാജേഷ്, ആനി പള്ളിക്കൻ, സിന്ധു ജയൻ, അനന്തപുരി ഹോട്ടൽ ഷെഫ് റോബിൻ, രഞ്ജിത്, ജിജോ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.