വീടുകൾ അലങ്കരിച്ച് പ്രവാസികൾ
text_fieldsസുഹാർ: ലോകം മുഴുവൻ ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങിനിൽക്കെ പ്രവാസലോകത്തും ഒരുക്കങ്ങൾ തകൃതി. വീടുകളിൽ നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂട് ഒരുക്കിയും അലങ്കരിച്ചും വിശ്വാസികൾ തയാറായിക്കഴിഞ്ഞു. യേശുദേവന്റെ തിരുപ്പിറവി അറിയിച്ച് വീടുകളിലേക്ക് കരോൾസംഘങ്ങൾ വരവുതുടങ്ങി. ള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും ചായം പൂശിയും കഴുകിവൃത്തിയാക്കിയും പ്രാർഥനക്കായി വ്രതാനുഷ്ഠാനത്തോടെ കാത്തിരിക്കുകയാണ്. മാളുകളിലും കച്ചവടസ്ഥാപനങ്ങളിലും ക്രിസ്മസ് അലങ്കാരങ്ങളുടെയും ബേക്കറികളിൽ പ്ലം കേക്കിന്റെയും വൈവിധ്യങ്ങൾ വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.
സുഹാറിൽ വർഷങ്ങളായി ക്രിസ്മസ് വേളയിൽ വീടും പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കരിച്ച് ശ്രദ്ധനേടുന്ന പത്തനംതിട്ട സ്വദേശി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവ സെക്രട്ടറിയുമായ സുനിൽ ഡി. ജോർജ് ഈ ക്രിസ്മസിനും വീട് ദീപാലങ്കാരത്തിൽ മോഡികൂട്ടി ആളുകളെ ആകർഷിക്കുകയാണ്. പള്ളിയുടെ അലങ്കാര പുൽക്കൂടുനിർമാണ മത്സരത്തിൽ ഒന്നാം സമ്മാനം തുടർച്ചയായി നേടുന്നത് ഇദ്ദേഹവും ഭാര്യ അനുവും മക്കൾ സുവിനും സുവിത്തും ചേർന്ന് ഒരുക്കുന്ന പുൽക്കൂടുകൾക്കാണ്. ഇവർ ഒരുക്കുന്ന പുൽക്കൂടും ട്രീയും കാണാൻ സുഹാറിന്റെ പരിസരപ്രദേശത്തുനിന്ന് നിരവധി ആളുകൾ എത്താറുണ്ട്.https://www.madhyamam.com/gulf-news/oman/christmas-celibretion-oman-1109722
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.