കെ.സി.സി ഒമാൻ ക്രിസ്മസ് സന്ദേശ യാത്രയും കരോളും സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാൻ ക്നാനായ കാത്തലിക് കോൺഗ്രസിന്റെ (കെ.സി.സി) ആഭിമുഖ്യത്തിൽ ക്രിസ്മസ് സന്ദേശയാത്രയും കരോളും ആഘോഷപൂർവം സംഘടിപ്പിച്ചു. സാന്റ്റോയി ജേക്കബിന്റെ ഭവനത്തിൽ ചേർന്ന യോഗത്തിന് ശേഷം ക്രിസ്മമസ് സന്ദേശയാത്രയും കരോളും കെ.സി.സി ഒമാൻ പ്രസിഡൻറ് സഹീഷ് സൈമൺ ഫ്ലാഗ് ഓഫ് ചെയ്തു. കുട്ടികളും മുതിർന്നവരും അടങ്ങുന്ന കരോൾ സംഘം ചുവന്ന വസ്ത്രങ്ങൾ ധരിച്ച് വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ സജി ചെറിയാന്റെയും ജിപ്സൻ ജോസിന്റെയും നേതൃത്വത്തിൽ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചാണ് കെ.സി.സി ഒമാൻ അംഗങ്ങളുടെ ഭവനങ്ങളിൽ എത്തിയത്.
കരോൾ സംഘത്തിന്റെ വരവ് മുതിർന്നവർക്കെല്ലാം തങ്ങളുടെ കുട്ടിക്കാലത്തെ ക്രിസ്മസ് രാവുകൾ ഓർത്തെടുക്കാനുള്ള അവസരമായി. കരോൾ ഗാനങ്ങൾക്കിടയിൽ മിഠായിയും സമ്മാനങ്ങളുമായി വന്ന സാന്റോക്ലോസ് കുട്ടികളുടെ ഇടയിൽ താരമായി. പ്ലം കേക്കിന് പുറമെ നാട്ടിൻപുറത്തെ കരോൾ സംഘങ്ങളെ സ്വീകരിക്കുംപോലെ കപ്പ, ചേന, മുളക്, ചമ്മന്തി തുടങ്ങിയ നാടൻ വിഭവങ്ങൾ ഒരുക്കിയാണ് പല കുടുംബങ്ങളും വരവേറ്റതെന്ന് പ്രോഗ്രാം കമ്മിറ്റിയിലെ ബിനോ മാത്യു, റെനോ സ്റ്റീഫൻ എന്നിവർ അിയിച്ചു.
രാജ്യങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് യുദ്ധവും കൂട്ടക്കൊലയും നടത്തുന്ന ഈ സാഹചര്യത്തിൽ ക്രിസ്തുദേവൻ മുന്നോട്ട് വെച്ച സമാധാനത്തിന്റെ സന്ദേശങ്ങൾ ലോകജനതക്ക് മാതൃകയാകട്ടെയെന്ന് മുതിർന്ന കമ്മിറ്റി അംഗം മനോജ് സ്റ്റീഫൻ കൂട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.