‘രക്ഷകൻ പിറന്നു’ ക്രിസ്മസ് മ്യൂസിക്കൽ ആൽബം ഇന്നു പുറത്തിറങ്ങും
text_fieldsമസ്കത്ത്: സുമൂസ് ക്രീയേഷന്റെ ബാനറിൽ റുസ്താഖ് മലയാളീസ് കൂട്ടായ്മ ക്രിസ്മസിനോടനുബന്ധിച്ചു ഒരുക്കിയ മ്യൂസിക്കൽ ആൽബം ‘രക്ഷകൻ പിറന്നു’ ക്രിസ്മസ് ദിനത്തിൽ പുറത്തിറക്കും. സീന കറുമാലൂർ വരികൾ എഴുതിയ പാട്ടിന് സുനിൽ കൈതാരമാണ് സംഗീതം നൽകിയിരിക്കുന്നത്. റുസ്താഖിലെ ഒരു കൂട്ടം ഗായകർ പാടിയ ആൽബത്തിന്റെ കാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത് ജെസ്വിൻ പാലയാണ്. റുസ്താഖിക്കിലും പരിസങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മന്മദനാണ് സംവിധായകൻ
റെക്കോർഡിങ്, മിക്സിങ് സുനിൽ കൈതാരം മന്മദൻ, ജയിംസ് വർഗീസ്, കെവിൻ സജി, ജിബിൻ സജി, ടിന്റു സന്തോഷ്, ദിവ്യ റോസ് ജോൺ, മിവൽ സജിജോൺ, ദിവ്യ റാണി, റിൻസി സജി എന്നിവർ ഗാനങ്ങൾ ആലപിച്ചു.
ക്രിസ്മസ് ദിനത്തിൽ കാലത്ത് പത്ത് മണിക്ക് സുമൂസ് ക്രിയേഷൻ യുട്യൂബ് ചാനലിലൂടെയാണ് ആൽബം പ്രേക്ഷകരുടെ മുന്നിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.