Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ സിനിമാ...

ഒമാനിൽ സിനിമാ തിയേറ്ററുകളും പാർക്കുകളും ബീച്ചുകളും തുറക്കാൻ അനുമതി

text_fields
bookmark_border
ഒമാനിൽ സിനിമാ തിയേറ്ററുകളും പാർക്കുകളും   ബീച്ചുകളും തുറക്കാൻ അനുമതി
cancel


മസ്​കത്ത്​: ഒമാനിൽ കോവിഡ്​ നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാം ഘട്ട വാണിജ്യ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകി. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരമാണ്​ നടപടി. ഡിസംബർ ഒന്ന്​ ചൊവ്വാഴ്​ച മുതൽ തീരുമാനം പ്രാബല്ല്യത്തിൽ വരുമെന്ന്​ അധികൃതർ അറിയിച്ചു.


സിനിമാ തിയേറ്ററുകളും പാർക്കുകളും പൊതുസ്​ഥലങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്​. കഴിഞ്ഞ എട്ടുമാസമായി പാർക്കുകളും സിനിമാ തിയേറ്ററുകളും അടഞ്ഞുകിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക്​ പ്രവേശനാനുമതി നൽകാനും തീരുമാനമായിട്ടുണ്ട്​. കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഒക്​ടോബർ ആദ്യത്തിലാണ്​ ബീച്ചുകളിലേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയത്​. 12 വയസിൽ താഴെയുള്ള കുട്ടികൾക്ക്​ ഷോപ്പിങ്​ മാളുകളിൽ പ്രവേശനാനുമതി നൽകുകയും ചെയ്​തു. മവേല പച്ചക്കറി മാർക്കറ്റിൽ ചില്ലറ വിൽപന പുനരാരംഭിക്കുകയും ചെയ്യും. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ്​കോർട്ടുകൾ, എക്​സിബിഷൻ-കോൺഫറൻസ്​, ഹെൽത്ത്​ ക്ലബ്​, കിൻറർഗാർട്ടൻ, നഴ്​സറികൾ എന്നിവക്കും പ്രർത്തനാനുമതി നൽകി. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്​റ്റ്​ കേന്ദ്രങ്ങളും തുറക്കും. കാണികളെ പ്രവേശിപ്പിക്കാതെയുള്ള കായിക മൽസരങ്ങൾ, ബൗളിങ്​ സെൻററുകൾ, ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങൾ, വസ്​ത്ര വ്യാപാര സ്​ഥാപനങ്ങളിലെ ട്രയൽ റൂം തുറക്കൽ, മാളുകളിലെ വിനോദ സ്​ഥലങ്ങൾ, ക്യാമ്പിങ്​ സാധനങ്ങൾ വാടകക്ക്​ നൽകുന്ന കടകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവക്കും ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്​. മാളുകളിലെ പാർക്കിങിൽ ഇനി മുഴുവൻ പാർക്കിങ്​ അനുവദിക്കുകയും ചെയ്യാമെന്ന്​ അധികൃതർ അറിയിച്ചു. ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും കീഴിൽ സംഘമായി വരുന്ന സഞ്ചാരികൾക്ക്​ ടൂറിസ്​റ്റ്​ വിസ അനുവദിക്കുമെന്ന്​ കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story