പണച്ചെലവില്ലാതെ വ്യായാമത്തിന് ജിം സൗകര്യമൊരുക്കി നഗരസഭ
text_fieldsമത്ര റിയാം പാര്ക്കിന് സമീപത്തെ പബ്ലിക് ജിമ്മിൽ വ്യായാമം ചെയ്യുന്നവർ
മത്ര: പണച്ചെലവില്ലാതെ വ്യായാമവും ജിമ്മും ആഗ്രഹിക്കുന്നവർക്ക് യോജിച്ച സ്ഥലമാണ് മത്ര റിയാം പാര്ക്കിന് സമീപത്തെ പബ്ലിക് ജിം. മസ്കത്ത് മുനിസിപ്പാലിറ്റിയാണ് ഈ സംവിധാനം ഒരുക്കിയത്. പൊതുജനങ്ങൾക്കിത് സൗജന്യമായി ഉപയോഗപ്പെടുത്താം. കോവിഡ് കാലത്ത് അടച്ചിട്ട ശീതീകരിച്ച മുറിയില്‍ വ്യായാമ മുറകള്‍ പരിശീലിക്കുന്നതിലെ അപകടം മറികടക്കാൻ ഇതിലൂടെ സാധിക്കും.
ഒരു ഭാഗത്ത് വിശാലമായ കോര്‍ണിഷിലെ കടലും മറുഭാഗത്ത് മനോഹരമായ മലയും അതിരിടുന്ന പശ്ചാത്തലത്തില്‍ വ്യായാമം ചെയ്യുേമ്പാഴുണ്ടാകുന്ന മനോഹര കാഴ്ചയും ഇവിടത്തെ പ്രത്യേകതയാണ്.
നിരവധി പേരാണ് ഇവിടെ ജിം ഉപയോഗപ്പെടുത്താനായി എത്തുന്നത്. സാധാരണ വ്യായാമത്തിന് ഉപയോഗപ്പെടുത്താന്‍ പറ്റുന്നതിനാല്‍ ഒട്ടനവധി സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ രാവിലെയും വൈകീട്ടും ഈ തുറന്ന ജിമ്മിലെത്തി വ്യായാമം ചെയ്യുന്നു. കോവിഡ് കാലമായതിനാല്‍ അടച്ചിട്ട മുറികളിലെ ജിമ്മിന് പ്രവർത്തന വിലക്കുള്ളതിനാല്‍ ഈ ഓപണ്‍ ജിം പ്രയോജനപ്രദമാണ്. റിയാം പാര്‍ക്ക് വരെയുള്ള വിശാലമായ നടപ്പാതയിലൂടെ സായാഹ്ന, പ്രാഭാത സവാരിക്കെത്തുന്നവരും ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.