കാലാവസ്ഥാമാറ്റം: ഒമാനിൽ ചുഴലിക്കാറ്റുകൾ വർധിക്കാനിട
text_fieldsമസ്കത്ത്: കാലാവസ്ഥാമാറ്റംമൂലം ഒമാനിൽ കൂടുതൽ ചുഴലിക്കാറ്റുകൾ അനുഭവപ്പെടാനിടയുണ്ടെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ ഡോ. യാസീൻ അൽ ഷറാബി.
അറബിക്കടലിൽ ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നത് വർധിക്കുന്നതിനൊപ്പം അവയുടെ തീവ്രത കൂടുകയും ചെയ്യും. കാലാവസ്ഥാമാറ്റംമൂലം ഗോനുവിനെ പോലുള്ള തീവ്രതയേറിയ ചുഴലിക്കൊടുങ്കാറ്റുകൾ ഒമാനിൽ കൂടുതലായി അനുഭവപ്പെട്ടേക്കുമെന്നും ഡോ. യാസീൻ അൽ ഷറാബി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആഗോളതാപനമാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. ഇതോടൊപ്പം ഹ്രസ്വകാല മലിനീകരണത്തിന് ഇടയാക്കുന്ന വസ്തുക്കളും കാലാവസ്ഥയെ അപകടകരമായ രീതിയിൽ ബാധിക്കും. താപനില ഉയരുന്നതിനും വാർഷിക മഴയുടെ അളവ് കുറയുന്നതിനും ചൂട് തരംഗങ്ങൾ (ഹീറ്റ് വേവ്) വർധിക്കുന്നതിനുമെല്ലാം കാരണം കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്.
കാലാവസ്ഥാമാറ്റം ഒമാനിലെ നിരവധി മേഖലകളെ ബാധിക്കും. ഉണ്ടാകാനിടയുള്ള വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതുമായി ബന്ധപ്പെട്ട നിരവധി പഠന റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്നും ഡോ. യാസീൻ അൽ ഷറാബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.