കാലാവസ്ഥ വ്യതിയാനം: കടലിലും താപനില ഉയരുന്നു
text_fieldsമസ്കത്ത്: ഒമാനിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് കാരണം കടൽ ജലത്തിന്റെ ഊഷ്മാവും വർധിക്കുന്നതായി കലാവസ്ഥ നിരീക്ഷണകേന്ദ്രം അധികൃതർ.
അറബിക്കടലിൽ അനുഭവപ്പെടുന്ന ചൂട് ഉയരുകയാണെന്നും ഇത് കഴിഞ്ഞ 15 വർഷത്തിലധികമായി ബംഗാൾ ഉൾക്കടലിൽ അനുഭവപ്പെടുന്ന ചൂടിനേക്കാൾ കൂടുതലാണെന്നും ഒമാൻ കാലാസ്ഥകേന്ദ്രം ഡയറക്ടർ അബ്ദുല്ല അൽ ഖാദൂരി പറഞ്ഞു. ഒമാനിലെ കാലാവസ്ഥ വ്യതിയാനം കാരണം കടൽ ജലത്തിന്റെ ഊഷ്മാവ് വർധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ നിരവധി പഠനങ്ങൾ നടന്നതായും അതിൽ നിന്നാണ് ഈ വിവരങ്ങൾ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. ഇത് ജലത്തിന്റെ ബഷ്പീകരണവും അന്തരീക്ഷത്തിലെ ഹുമിഡിറ്റിയും വർധിക്കാൻ കാരണമാവും.
ശനിയാഴ്ച ഒമാനിൽ 45 ഡിഗ്രി സെൽഷ്യസിലധികം താപനിലയാണ് അനുഭവപ്പെട്ടത്. ഇതു കാരണം കടലിലെ ചൂട് ഒരുഡിഗ്രി സെൽഷ്യസിൽ കൂടുതൽ വർധിച്ചിരുന്നു. ഇത് ജലത്തിന്റെ ബാഷ്പീകരണവും അന്തരീക്ഷത്തിലെ ഹുമിഡിറ്റിയും എട്ട് മുതൽ 12 ഡിഗ്രിവരെ വർധിക്കാൻ കാരണമാവും. നിലവിലെ കാലാവസ്ഥ വ്യതിയാനം അറബിക്കടലിനെ മാത്രമല്ലെന്നും രാജ്യത്ത് മൊത്തം ബാധിക്കും.
കടൽ താപനില വർധിക്കുന്നത് സംബന്ധിച്ച് വളരെ കാലമായി അധികൃതർക്ക് അറിയാമായിരുന്നു. ഇതിന് പരിഹാരം കണ്ടെത്താനുള്ള പഠനങ്ങൾ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് നടത്തി വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ ചിലപ്പോൾ കടുത്തചൂടാണ് അനുഭവപ്പെടുന്നത്. മറ്റ് ചിലപ്പോൾ വളരെ കുറഞ്ഞ താപനിലയും അനുഭവപ്പെടുന്നു.
മഴ വർധിച്ചുവെന്ന് പറയാൻ കഴിയില്ല. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാവുന്ന നാശനഷ്ടങ്ങൾ കുറക്കാനായി ജനങ്ങളിൽ ബോധവത്കരണം അടക്കമുള്ള നിരവധി പരിപാടികൾ അധികൃതർ നടത്തുന്നുണ്ട്. എന്നാൽ, രാജ്യത്ത് മാനേജ്മെന്റ് പരിപാടികൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അൽ ഖാദൂരി പറഞ്ഞു. ഇത് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ അതിനെ നേരിടാൻ ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.