പരിസ്ഥിതി - കാലാവസ്ഥാ മന്ത്രാലയം സർവേ: പ്ലാസ്റ്റിക് കവർ നിരോധനത്തിന് 89 ശതമാനം പേർ അനുകൂലം
text_fieldsമസ്കത്ത്: കടകളിലും ഷോപ്പിങ് കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ആലോചനയെ അനുകൂലിച്ച് പരിസ്ഥിതി-കാലാവസ്ഥ മന്ത്രാലയം സർവേ ഫലം. മന്ത്രാലയം ട്വിറ്ററിലൂടെ നടത്തിയ സർവേയിൽ പെങ്കടുത്ത 89 ശതമാനം പേരാണ് പ്ലാസ്റ്റിക് ബാഗുകൾ നിർബന്ധമായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തെ കുറിച്ചും അവക്കു പകരം പുനരുപയോഗിക്കാവുന്നതോ സ്വയം നശിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ളതോ ആയ ബാഗുകൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായസ്വരൂപണവും ലക്ഷ്യമിട്ട് നടത്തിയ മൂന്നു ദിവസത്തെ സർവേയിൽ 4514 പേരാണ് പ്രതികരണം അറിയിച്ചത്.
പ്ലാസ്റ്റിക് ബാഗുകൾ മനുഷ്യർക്കും മൃഗങ്ങൾക്കും സമുദ്രത്തിലെ ആവാസ വ്യവസ്ഥക്കും ഉണ്ടാക്കുന്ന ദോഷങ്ങളെ പറ്റിയും 130ലധികം പേർ പ്രതികരിച്ചു. നൂറുകണക്കിന് വർഷങ്ങൾ നശിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ നഗരങ്ങളിലും കടൽത്തീരങ്ങളിലും സമുദ്രത്തിലുമെല്ലാം വലിയ തോതിൽ മലിനീകരണത്തിന് വഴിയൊരുക്കുന്നുവെന്ന വസ്തുതയെ കുറിച്ച ജനങ്ങളെ ബോധവത്കരിക്കുന്നതിനായിരുന്നു സർവേ.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുന്നതിനുള്ള വിവിധ മാർഗങ്ങളെ കുറിച്ച് പരിസ്ഥിതി മന്ത്രാലയം നാളുകളായി ആലോചനകൾ നടത്തുന്നു. രാജ്യത്തെ ഹൈപ്പർമാർക്കറ്റുകളിലും മാളുകളിലുമാണ് പ്ലാസ്റ്റിക് കവറുകൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇതുസംബന്ധിച്ച പഠനത്തിൽ ചില കടകളിൽ സ്വയം നശിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള ബാഗുകളും ചിലതിൽ പേപ്പർ ബാഗുകളുമാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. പ്ലാസ്റ്റിക് ബാഗുകൾ നിർമിക്കുന്ന കമ്പനികളിലും നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളെ കുറിച്ച് മനസ്സിലാക്കാൻ മന്ത്രാലയം സന്ദർശനം നടത്തി. പ്രശ്നം പരിഹരിക്കാൻ കൈെക്കാണ്ടുവരുന്ന നടപടികളെ കുറിച്ച് പഠിക്കാൻ അയൽരാഷ്ട്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
ബാഗുകളുടെ നിർമാണത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ സ്വയം നശിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുക, പ്ലാസ്റ്റിക്കിെൻറ പുനരുപയോഗത്തിന് മാർഗങ്ങൾ നടപ്പിൽവരുത്തുക അല്ലെങ്കിൽ പ്ലാസ്റ്റിക്കിന് പകരം പേപ്പർ, തുണി ബാഗുകളുടെ ഉപയോഗം നിർബന്ധമാക്കുക എന്നീ മാർഗങ്ങളാണ് മന്ത്രാലയത്തിന് മുന്നിലുള്ളത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം സംബന്ധിച്ച നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും വൈകാതെ ഇൗ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കഴിഞ്ഞ മാസം മന്ത്രാലയം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.