അറബിക്കടലിലെ കാലാവസ്ഥമാറ്റം നിരീക്ഷിക്കുന്നു
text_fieldsമസ്കത്ത്: അറബിക്കടലിലെ കാലാവസ്ഥ സാഹചര്യങ്ങളും മാറ്റങ്ങളും സൂക്ഷ്മമായി നിര ീക്ഷിച്ചുവരുകയാണെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ എടുത്തുപറയത്തക്ക സാഹചര്യങ്ങളൊന്നുമില്ല. ന്യൂനമർദത്തിെൻറ ഗതി നിരീക്ഷിച്ചുവരുകയാണെന്നും ശരിയായ സമയത്ത് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് പറഞ്ഞു. അതേസമയം, അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ന്യൂനമർദം വ്യാഴാഴ്ചത്തോടെ തീവ്ര ന്യൂനമർദമായും വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റായും മാറാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. നിലവില്‍ ന്യൂനമര്‍ദം മധ്യ അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയിലാണുള്ളത്. വെള്ളിയാഴ്ചയോടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറാനാണ് സാധ്യത. അമേരിക്കൻ നാഷനൽ വെതർ സർവിസിന് കീഴിലുള്ള കാലാവസ്ഥ പ്രവചന കേന്ദ്രം (സി.പി.സി) അടക്കം അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ ഏജൻസികളും ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ നിഗമനം ശരിവെക്കുന്നു. അറബിക്കടലിലൂടെ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കുന്ന കാറ്റ് നവംബർ അഞ്ചിനുള്ളിൽ ഒമാൻ-യമൻ തീരങ്ങളിൽ എത്താനാണ് സാധ്യതയെന്നാണ് സി.പി.സി റിപ്പോർട്ട് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.