ഒമാനില് ഇന്നു മുതൽ വീണ്ടും മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ചൊവ്വാഴ്ച മുതൽ ഒമാനിൽ ശക്തമായ ന്യൂനമർദം അനുഭവപ്പെടാൻ സാധ്യതയുള്ള തായി ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്ന കാലാവസ്ഥ വ്യതിയാനം വ്യാഴാഴ്ച വരെ തുടരുമെന്നും മുന്നറിയിപ്പിൽ പറയുന ്നു. ഒമാനിൽ പൊതുവേ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ബുറൈമി, വടക്കൻ ബാത്തിന, തെ ക്കൻ ബാത്തിന, മസ്കത്ത്, ദാഖിലിയ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ മഴക്ക് സാധ്യതയുള്ള തായും അറിയിപ്പിൽ പറയുന്നു.
ശക്തമായ വടക്കൻ കാറ്റ്, പൊടി ഉയരാനും മരുഭൂമികളിലും തുറന്ന സ്ഥലങ്ങളിലും മഞ്ഞ് മൂടിയ അവസ്ഥക്കും കാരണമാകുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി. ഒമാെൻറ എല്ലാ ഭാഗങ്ങളിലും കടൽ പൊതുവേ പ്രക്ഷുബ്ധമായിരിക്കും. ചില ഭാഗങ്ങളിൽ തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ പൊങ്ങാനും സാധ്യതയുണ്ട്. മഴയുണ്ടാവുേമ്പാൾ ആവശ്യമായ മുൻകരുതലെടുക്കണമെന്നും വാദികൾ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിലുണ്ട്. കടലിൽ പോവുന്നവർ കടലിെൻറ അവസ്ഥ അനുകൂലമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു.
ഒമാെൻറ വിവിധ ഭാഗങ്ങളിൽ അർധരാത്രി മുതൽ പുലർച്ച വരെ മൂടൽ മഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. അൽ വുസ്ത, അൽ ദാഹിറ, വടക്കൻ ശർഖിയ്യ ഗവർണറേറ്റുകളിലെ മരുഭൂമികളിലും തുറന്ന പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മൂടൽമഞ്ഞ് കാരണം കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. ഒമാനിൽ പരക്കെ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.
രാത്രിയും അതിരാവിലെയും പല ഭാഗങ്ങളിലും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നതിനാൽ കമ്പിളി വസ്ത്രങ്ങളും ചൂട് വസ്ത്രങ്ങളും ധരിച്ചാണ് പലരും പുറത്തിറങ്ങുന്നത്. പർവത മേഖലകളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുകയാണ്. ജബൽ ശംസ് അടക്കമുള്ള പർവത മേഖലകളിൽ പൂജ്യം ഡിഗ്രി െസൽഷ്യസിന് താെഴയാണ് അന്തരീക്ഷ താപനില.
ഇവിടങ്ങളിൽ വെള്ളം കട്ടപിടിക്കുന്ന അവസ്ഥയാണുള്ളത്. മസ്കത്ത്, സലാല ഗവർണറേറ്റുകളിലും തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നുണ്ട്. ഇൗ രണ്ട് ഗവർണറേറ്റുകളിലും 15 ഡിഗ്രിക്കും 23 ഡിഗ്രിക്കും ഇടയിലാണ് താപനില. അൽ മുദൈബി, സൂർ, മസീറ എന്നിവിടങ്ങളിലാണ് കൂടിയ താപനില അനുഭവപ്പെടുന്നത്. 25 ഡിഗ്രി സെൽഷ്യസാണ് ഇവിടങ്ങളിലെ കൂടിയ താപനില. ഒമാനിൽ ഇടക്കിടെ മഴ പെയ്യുന്നത് അന്തരീക്ഷ സ്ഥിതിയെ മാറ്റിയിട്ടുണ്ട്. ഇങ്ങനെ ഇടക്കിടെ മഴ പെയ്യുന്ന അനുഭവംതന്നെ ആദ്യമായാണെന്ന് പഴമക്കാർ പറയുന്നു. ശനിയാഴ്ച മസ്കത്തിെൻറ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മുൻ ആഴ്ചകളിലും പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. മുൻ കാലങ്ങളിൽ വർഷത്തിൽ ഒന്നോ രണ്ടോ മഴകളാണ് ഒമാനിൽ ലഭിച്ചിരുന്നത്. ഇത്തരം മഴകൾ ഏറെ ആഘോഷിക്കപ്പെടാറുണ്ടായിരുന്നു. എന്നാൽ, മഴ ഇപ്പോൾ സാധാരണമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.