ടൂറിസം പ്രോത്സാഹനം: മലകയറ്റവുമായി 'ആർദ് അലോബൻ'
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ബയോബാബ് മരങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി മലകയറ്റം സംഘടിപ്പിച്ചു. പൈതൃക വിനോദസഞ്ചാര മന്ത്രാലയം 'ആർദ് അലോബനു'മായി സഹകരിച്ചായിരുന്നു ഹൈക്കിങ് സംഘടിപ്പിച്ചിരുന്നത്. മിർബത്ത് വിലായത്തിലെ വാദി ഹഷീറിൽ നടന്ന പരിപാടിയിൽ 45 ഹൈക്കർമാർ പങ്കെടുത്തുവെന്ന് 'ആർദ് അലോബൻ' പ്രതിനിധി മന്ദർ നാസർ അൽ സഹീൻ പറഞ്ഞു. മലനിരകളുൾപ്പെടെ വിവിധ ഭൂപ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും ആളുകൾക്കിടയിൽ ഫിറ്റ്നസ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ഇത്തരം പരിപാടികൾ സഹായിക്കുമെന്ന് പരിപാടിയിൽ സംബന്ധിച്ചവർ പറഞ്ഞു.
2017ൽ സ്ഥാപിതമായ 'അർദ് അലോബനി'ൽ നിലവിൽ 234 അംഗങ്ങളാണുള്ളത്. ദോഫാറിൽ 170ൽ അധികം ഹൈക്കിങ് പരിപാടികളാണ് ഈ സംഘം ഇതുവരെ നടത്തിയത്. രാജ്യത്തെ വിനോദസഞ്ചാര സാധ്യതകളെ പ്രോത്സാഹിപ്പിക്കാനും ഗ്രൂപ്പിന് താൽപര്യമുണ്ട്. വർഷത്തിൽ നിരവധി മലകയറ്റ പരിപാടികളാണ് ഞങ്ങൾ നടത്തുന്നതെന്ന് സഹീൻ പറഞ്ഞു. ഇതുവരെ ആളുകൾ സന്ദർശിക്കാത്ത സ്ഥലങ്ങളാണ് മലകയറ്റത്തിനായി തിരഞ്ഞെടുക്കുന്നത്. ശുചീകരണ കാമ്പയിനുകളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.