ക്ലൗഡ് അയണൈസേഷൻ പെയ്യുന്ന മഴയുടെ അളവ് വർധിച്ചു
text_fieldsമസ്കത്ത്: മഴയുടെ അളവ് വർധിപ്പിക്കുന്നതിനുള്ള ക്ലൗഡ് അയണൈസേഷൻ സാേങ്കതിക വിദ്യ നടപ്പാക്കിയത് ഒമാന് ഏറെ പ്രയോജനം ചെയ്തതായി സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഡോ. യഹ്യ ബിൻ മഹ്ഫൂദ് അൽ മൻതരി.
പദ്ധതി വരും വർഷങ്ങളിലും തുടരുമെന്ന് മസ്കത്തിൽ ഒമാൻ എൻവയൺമെൻറൽ ഫോറത്തിെൻറ ഉദ്ഘാടന ചടങ്ങിലെത്തിയ ചെയർമാൻ പറഞ്ഞു. പദ്ധതി നടപ്പാക്കിയ ശേഷം മുമ്പത്തേക്കാൾ മഴയുടെ അളവിൽ 18 ശതമാനത്തിെൻറ വർധനവാണുണ്ടായത്. ഒമാന് ഏറെ ഗുണം ചെയ്ത ഇൗ പദ്ധതിയിലൂടെ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ മൻതരി ഭാവിയിൽ പദ്ധതി വലുതാക്കാനും ആലോചനയുണ്ടെന്ന് പറഞ്ഞു. ഹജർ പർവത നിരകളിൽ രണ്ടിടത്ത് അയണൈസേഷൻ ടവറുകൾ സ്ഥാപിച്ചാണ് പദ്ധതിക്ക് തുടക്കമായത്. ഇബ്രിയിലും ജബൽ അഖ്ദറിലുമായിരുന്നു ഇവ. പിന്നീട് സഹത്തിലെ ജബൽ അൽ റൈസ്, സഹം,സമാഇലിലെ ജബൽ അൽ ഖാബ്, വടക്കൻ ശർഖിയയിലെ ദിമാ വൽ താഇൗൻ, സൊഹാർ എന്നിവിടങ്ങളിലായി നാലു ടവറുകളും സ്ഥാപിച്ചു.
കഴിഞ്ഞ വർഷമാണ് നിലവിലെ എട്ട് സ്റ്റേഷനുകളിൽ അവസാനത്തെ രണ്ട് എണ്ണവും സ്ഥാപിച്ചത്. ഖുറിയാത്ത്, ഖാബൂറ എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചത്. സുസ്ഥിര പരിസ്ഥിതി, സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഷെറാട്ടൺ ഹോട്ടലിൽ നടന്ന എൻവയൺമെൻറൽ ഫോറം മൻതരി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.