കോവിഡ്: മരണം 2000 കടന്നു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ ഒമ്പതുപേർ കൂടി മരിച്ചതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2001 ആയി. 24 മണിക്കൂറിനിടെ 928 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആഴ്ചകളായി ആയിരത്തിന് മുകളിലായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞത് ആശ്വാസകരമാണ്. ആകെ രോഗികളുടെ എണ്ണം 1,92,326 ആയതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം 93 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ ആകെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 833 ആയി. ഇവരിൽ 275 പേർ െഎ.സി.യുവിലാണ്. രോഗമുക്തി നിരക്ക് 89.3 ശതമാനം.
കോവിഡ് നിയമലംഘനം: പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: കോവിഡുമായി ബന്ധപ്പെട്ട സുപ്രീം കമ്മിറ്റിയുടെ തീരുമാനങ്ങൾ ലംഘിച്ചതിന് അൽ ബുറൈമി ഗവർണറേറ്റിൽ ഒരുകൂട്ടം പ്രവാസികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഉടൻ നിയമനടപടി പൂർത്തിയാക്കുമെന്ന് ഒമാൻ റോയൽ പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി രാത്രികാല കർഫ്യൂ അടക്കം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കർഫ്യൂ പാലിക്കാതിരിക്കുകയു ക്വാറൻറീൻ ലംഘിക്കുകയും ചെയ്യുന്ന സംഭവങ്ങളിൽ ശക്തമായ നടപടിയാണ് പൊലീസ് സ്വീകരിച്ചുവരുന്നത്. നിയമലംഘനങ്ങൾക്കുള്ള ശിക്ഷയും പിഴയും വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.