മഴക്കു പിന്നാലെ ശീതക്കാറ്റ്; ജലദോഷവും പനിയും വ്യാപകമാവുന്നു
text_fieldsമത്ര: ദിവസങ്ങൾക്കു മുമ്പ് പെയ്ത മഴക്കുപിന്നാലെ ശീതക്കാറ്റ് അടിച്ചുവീശുന്നതിനാല്‍ അസ്ഥിര കാലാവസ്ഥയാണനുഭവപ്പെടുന്നത്. ഇതുമൂലം പലരിലും ജലദോഷം, ചുമ, കഫക്കെട്ട് മുതലായ അസുഖങ്ങളും വ്യാപകമാവുന്നു. രാത്രിയും അതിരാവിലെയും അതിശൈത്യമാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്.
അതേസമയം, പകല്‍ സാമാന്യം നല്ല ചൂടും ചില നേരങ്ങളില്‍ രേഖപ്പെടുത്തുന്നുണ്ട്. കാലാവസ്ഥയുടെ ഇത്തരം ചാഞ്ചാട്ടങ്ങള്‍ മൂലം രാത്രി ആളുകള്‍ നേരത്തേതന്നെ വീടകം പിടിക്കുന്നു. കാതിലേക്ക് തുളച്ചുകയറുന്ന ശീതക്കാറ്റ് പലവിധ അസുഖങ്ങള്‍ക്കും ഹേതുവാകുന്നു എന്നതാണ് ഒരു കാരണം.
പതിവ് പ്രഭാതസവാരികളില്നിന്ന് ആളുകള്‍ ഇപ്പോള്‍ വിട്ടുനില്‍ക്കുന്നു. വിദ്യാർഥികളും ജീവനക്കാരും തണുപ്പകറ്റാന്‍ ഉതകുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് രാവിലെ വീട്ടിൽ നിന്നിറങ്ങുന്നത്. രാവിലെയും രാത്രിയിലും ശക്തമായ കാറ്റും ശീതവും അനുഭവപ്പെടുന്നുണ്ട്.
പൈപ്പുകളിലൂടെ വരുന്ന വെള്ളത്തിനും നല്ല തണുപ്പാണ്. രാവിലെ കുളിച്ച് ശീലമുള്ളവര്‍ക്ക് തണുപ്പുള്ള വെള്ളം വില്ലനാകുന്നുണ്ട്. എയര്‍ കണ്ടീഷന്‍ പകരം ഹീറ്ററിനെ ആശ്രയിക്കുകയാണിപ്പോള്‍. ഹീറ്ററുകളില്ലാത്ത റൂമുകളില്‍ കഴിയുന്ന, അതിരാവിലെ ഡ്യൂട്ടിക്ക് ഇറങ്ങേണ്ടവർ വെള്ളം ചൂടാക്കിയാണ് കുളിനനകള് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.