ദീപാവലി ആഘോഷം വർണാഭം
text_fieldsമസ്കത്ത്: കോവിഡ് ബാധിതർ കുറഞ്ഞതോടെ ദീപാവലി ആഘോഷം വർണാഭമാക്കി പ്രവാസികൾ. ദീപാവലി ദിവസമായ വ്യാഴാഴ്ച പ്രവൃത്തി ദിനമായതിനാൽ വീടുകളിൽ കാര്യമായ ആഘോഷമില്ലായിരുന്നു. വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ച ഹൗസിങ് കോംപ്ലക്സുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ വിപുല ആഘോഷം നടന്നു. മസ്കത്തിലെ ശിവ ക്ഷേത്രത്തിലും റൂവിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നല്ല തിരക്കായി. പുതു വസ്ത്രങ്ങൾ അണിഞ്ഞ് വീടുകളിൽ മധുര പലഹാരങ്ങൾ ഒരുക്കുകയും ബന്ധുക്കൾക്കും അടുത്തവർക്കും വിതരണം നടത്തുകയും ചെയ്തു. േഹാട്ടലുകളും ചില വ്യാപാര സ്ഥാപനങ്ങളും വീടുകളും അലങ്കരിച്ചിരുന്നു. നഗരത്തിലെ എല്ലാ മധുര പലഹാര വിൽപനശാലകളിലും നല്ല തിരക്കായിരുന്നു.
നാളുകളായി നഷ്ടപ്പെട്ട കച്ചവടം തിരികെ വന്നെന്ന് റെക്സ് റോഡിലെ 'ജോയ് സ്നാക്സിലെ' ജോയ് പറഞ്ഞു. ഹോട്ടലിലെ കച്ചവടം കുറവായിരുന്നുവെങ്കിലും മധുരപലഹാരം വാങ്ങാൻ ധാരാളം ആളുകൾ എത്തിയെന്ന് നഗരത്തിലെ പ്രമുഖ ഹോട്ടലായ 'ശരവണ ഭവൻ' ജീവനക്കാർ പറഞ്ഞു.
എന്നാൽ, നല്ല കച്ചവടം പ്രതീക്ഷിച്ച ജ്വല്ലറികൾക്ക് നിരാശയാണ് ദീപാവലി ദിവസം സമ്മാനിച്ചത്. അതേ സമയം വാരാന്ത്യ അവധി ദിവസങ്ങളിൽ കച്ചവടം ലഭിക്കുമെന്നാണ് ജ്വല്ലറി ഉടമകൾ പ്രതീക്ഷിക്കുന്നത്. സിനിമ തിയറ്ററുകൾ ശൂന്യമായിരുന്നു. ദീപാവലി പ്രമാണിച്ച് രജനികാന്തിെൻറ സിനിമ ഉൾെപ്പടെ റിലീസുകൾ ഉണ്ടായിരുന്നെങ്കിലും തിയറ്ററിൽ ആളില്ലായിരുന്നു. നഗരത്തിൽ പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്ന സ്റ്റാർ തിയറ്ററിെൻറ പ്രധാന സിനിമ ഹാൾ നാളുകൾക്കു ശേഷം ഇന്നലെ തുറന്നെങ്കിലും ആളുകൾ കുറവായിരുന്നു. സാധാരണ രജനികാന്ത് ചിത്രങ്ങൾക്ക് ജനസമുദ്രം ആകുന്ന തിയറ്റർ പരിസരം ഇന്നലെ ഏറക്കുറെ ശൂന്യമായിരുന്നു. നഗരത്തിലെ പൗരപ്രമുഖർ ക്ഷണിക്കപ്പെട്ടവർക്കായും പ്രധാന കമ്പനികൾ ജീവനക്കാർക്കായും ദീപാവലി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കോവിഡിെൻറ പിടിയിലമർന്നതിനാൽ കഴിഞ്ഞവർഷം ആഘോഷ പരിപാടികൾ നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.