കളറിങ് മത്സരവും ഇഫ്താർ വിരുന്നും; പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsമസ്കത്ത്: റൂവി മലയാളി അസോസിയേഷന്റെ (ആർ.എം.എ) നേതൃത്വത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയുടെ സഹകരണത്തോടെയുള്ള ഡ്രോയിങ് ആൻഡ് കളറിങ് മത്സരവും, ഇഫ്താർ വിരുന്നും ആരോഗ്യ പഠനക്ലാസും മാർച്ച് 15ന് ലുലു ഹൈപ്പർ മാർക്കറ്റ് റൂവിയിൽ നടക്കും.
പരിപാടിയുടെ പോസ്റ്റർ ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ്, ലുലു ഹൈപ്പർ മാർക്കറ്റ് ജനറൽ മാനേജർ ഷാജഹാൻ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. കമ്മറ്റി അംഗങ്ങളായ സുജിത്ത് സുഗുണൻ, എബി, പ്രദീപ്, ഷൈജു എന്നിവർ സംബന്ധിച്ചു.
സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് കളറിങ് മത്സരവും സീനിയർ വിഭാഗം ഡ്രോയിങ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന ആരോഗ്യ പഠന ക്ലാസിൽ ഒമാനിലെ പ്രഗത്ഭരായ ആരോഗ്യ വിദഗ്ധർ ക്ലാസെടുക്കും. ഇഫ്താർ വിരുന്നും അതോടൊപ്പം നടക്കും. ആർ.എം. യുടെ ഗൂഗിൾ ഫോം വഴിയും ലുലു കസ്റ്റമർ കെയർ വഴിയും രജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.