Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകളറിങ്​ മത്സര...

കളറിങ്​ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്​തു

text_fields
bookmark_border
കളറിങ്​ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്​തു
cancel
camera_alt

ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​

മ​സ്ക​ത്ത്​: അ​ൽ​ബാ​ജ് ബു​ക്‌​സും വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഒ​മാ​നും (ഡ​ബ്ല്യു.​എം.​എ​ഫ്) സം​യു​ക്ത​മാ​യി കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. അ​ൽ​ബാ​ജ് ബു​ക്സി​ന്റെ റൂ​വി ശാ​ഖ​യി​ൽ ച​ട​ങ്ങി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ലെ ക​ലാ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി അ​ൽ​ബാ​ജ് ബു​ക്സും ഡ​ബ്ല്യു.​എം.​എ​ഫും ന​ട​ത്തി​വ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ​ബാ​ജ് ബു​ക്സ് എം.​ഡി പി.​എം. ഷൗ​ക്ക​ത്ത​ലി, ഡ​ബ്ല്യു.​എം.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ അ​മ്മു​ജം ര​വീ​ന്ദ്ര​ൻ (മി​ഡി​ലീ​സ്റ്റ് കോ​ഓ​ഡി​നേ​റ്റ​ർ), രാ​ജ​ൻ വി. ​കോ​ക്കൂ​രി (മി​ഡി​ലീ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്റ്), ഉ​ല്ലാ​സ് ചേ​രി​യ​ൻ (നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ, സു​നി​ൽ കു​മാ​ർ (നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ്) എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ജ​യാ​ന​ന്ദ​ൻ (ട്ര​ഷ​റ​ർ), ലേ​ഖ ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​രും അ​ൽ​ബാ​ജ് ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​മാ​യി രാ​ജ​ൻ വി. ​കോ​ക്കൂ​രി എ​ഴു​തി​യ ‘ദ ​ഇ​ൻ​വി​സി​ൽ ല​വ്’ എ​ന്ന പ​ത്തു ചെ​റു​ക​ഥ​ക​ൾ അ​ട​ങ്ങി​യ പു​സ്ത​ക​വും ന​ൽ​കി.

കു​ട്ടി​ക​ളി​ലെ വാ​യ​ന​ശീ​ലം വ​ള​ർ​ത്താ​നും ക​ഥ​ക​ളും ക​വി​ത​ക​ളും എ​ഴു​താ​നു​മു​ള്ള വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഡ​ബ്ല്യു.​എം.​എ​ഫ്​ ഒ​മാ​ൻ ഇ​നി​യും വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക്കി​ന്റെ ഉ​പ​യോ​ഗം കു​റ​ക്കാ​നു​ള്ള വി​ഷ​യ​ത്തി​ൽ കു​ട്ടി​ക​ളോ​ട് അ​മ്മു​ജം ര​വീ​ന്ദ്ര​ൻ സം​സാ​രി​ച്ചു. റെ​ബാ​ഗോ​മാ​ൻ എ​ന്ന ബാ​ന​റി​ൽ നി​ർ​മി​ച്ച പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന തു​ണി​സ​ഞ്ചി​ക​ൾ സ​മ്മാ​ന​ത്തോ​ടൊ​പ്പം അ​വ​ർ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coloring competitionPrize distribution
News Summary - coloring competition Prize distribution
Next Story