ഫുട്ബാൾ വേദിയിൽ നിറക്കൂട്ടൊരുക്കി സോക്കർ ഫാൻസ് ലേഡീസ് വിങ്
text_fieldsമസ്കത്ത്: ജാബിർ ബിൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ആവേശ്വജ്ജലമായ കാൽപന്തുകളിക്ക് നിറപ്പകിട്ടാർന്ന് കുട്ടികളുടെ കളറിങ് മത്സരവും അരങ്ങേറി.പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികളെ അണിനിരത്തി നടത്തിയ മത്സരത്തിന് സോക്കർ ഫാൻസ് എഫ്.സി വനിത വിഭാഗത്തിന്റെ ലാമിയ, ആയിഷ, ഷഹാന, ഹബീബ, ജിൻഷ, ആയിഷ ഹംന, നാദിയ എന്നിവർ നേതൃത്വം നൽകി. അഞ്ച് വയസ്സ് മുതൽ എട്ടുവരെയുള്ള കുട്ടികൾ ഉൾപ്പെടുന്ന സബ് ജൂനിയർ, ഒമ്പത് വയസ്സ് മുതൽ 12വരെയുള്ള ജൂനിയർ വിഭാഗങ്ങളിലായിരുന്നു മത്സരം. സ്റ്റെൻസിൽ ആർട്ടിൽ നിരവധി റെക്കാർഡുകൾ സ്വന്തമാക്കിയ മബേല ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനി ആലിയാ സിയാദ് ഉദ്ഘാടനം ചെയ്തു.
മത്സരത്തിന്റെ വിധിനിർണയവും വിജയികൾക്കുള്ള സമ്മാനദാനവും ഇന്ത്യൻ സ്കൂൾ ദാർസൈത്തിലെ കല അധ്യാപകനായ സന്ദീപ് സന്താനം നിർവഹിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം എലിസ മറിയം ഫിലിപ്പ്, രണ്ടാം സ്ഥാനം പ്രാണ പ്രശാന്ത്, മൂന്നാം സ്ഥാനം ഇശൽ അബ്ബാസ് എന്നിവർ സ്വന്തമാക്കി. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം അകുൽ കൃഷ്ണ, രണ്ടാം സ്ഥാനം ഒമർ അൽ ഗാലിബ്, മൂന്നാം സ്ഥാനം മുഹമ്മദ് നാസിം മുനാസ് എന്നിവരും കരസ്ഥമാക്കി. ഫേസ് പെയിന്റിങ്ങിനുള്ള വേദിയും ഒരുക്കിയിരുന്നു. കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.