വാഹനങ്ങളുടെ ഇന്ധന ഗുണനിലവാരം; സംയുക്ത യോഗം ചേർന്നു
text_fieldsമസ്കത്ത്: ചില ഗവർണറേറ്റുകളിൽ വിതരണം ചെയ്യുന്ന എം91 ഇന്ധനത്തിന്റ ഗുണനിലവാരം സംബന്ധിച്ച പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സംയുക്ത യോഗം വിളിച്ചുചേർത്തു. കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി.പി.എ), ഒക്യു റിഫൈനറികൾ, ഇന്ധന വിപണന കമ്പനികൾ എന്നിവർ പെങ്കടുത്തു. ഇന്ധനത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകൾ നിരീക്ഷിച്ചു വരുകയാണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു.
എല്ലാ പ്രാദേശിക വിപണന കമ്പനികൾക്കും വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തിന്റെ പൂർണ ഉത്തരവാദിത്തം ഒ.ക്യുവിനാണ്. ഇന്ധനങ്ങളുട ഗുണനിലവാരം വാഹനങ്ങളുടെയും ബോട്ടുകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാം. അതിനാൽ കമ്പനികളിൽനിന്ന് ലഭിക്കുന്ന പരാതികൾ ഒ.ക്യു പിന്തുടരുന്നുണ്ട്. ലബോറട്ടറിയിൽ ഇന്ധനങ്ങളുടെ ഗുണനിലവാരത്തിൽ മാറ്റം വരുത്തുന്നത് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.
കോൾ സെന്ററുകളിലൂടെയും അതുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലൂടെയും ഇന്ധന വിപണന കമ്പനികൾക്ക് ലഭിക്കുന്ന പരാതികളെ ആശ്രയിച്ചിരിക്കും ഇന്ധന ഗുണനിലവാര വിലയിരുത്തൽ. പരാതി ലഭിച്ച തീയതി മുതൽ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇവ പരിഹരിക്കപ്പെടും. പരാതി സ്ഥിരീകരിച്ചാൽ, സ്റ്റേഷന്റെ പേര്, പ്രദേശം, ഇന്ധന തരം, പ്രൊഡക്ഷൻ ലോട്ട് നമ്പർ (കയറ്റുമതി) എന്നിങ്ങനെയുള്ള മുഴുവൻ വിശദാംശങ്ങളും ഇന്ധന വിപണന കമ്പനികൾ ഒ.ക്യുവിന് നൽകും. തുടർന്ന് നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.