കോംബോ ഓഫറിൽ കച്ചവടം പൊടിപാറി
text_fieldsസുഹാർ: കോംബോ ഓഫറുകളിൽ പെരുന്നാൾ വിപണിയിൽ കച്ചവടം പൊടി പൊടിച്ചു. ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, കോഫി ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ,ഫർണിച്ചർ കടകൾ, റെഡിമെയ്ഡ് ഷോപ്, തുടങ്ങി വിവിധ മേഖലകളിൽ കോംബോ ഓഫറുകൾ ഒരുക്കിയിരുന്നു. പെരുന്നാൾ ബിരിയാണിയിൽ മുട്ട മാല, അലീസ, ചിക്കൻ ബിരിയാണി, മട്ടൺ റോസ്റ്റ്, വെള്ളം ഇങ്ങനെയൊരു കോംബോ നൽകി റസ്റ്റാറന്റുകൾ സജീവമായി.
ബർഗറും ഫ്രഞ്ച് ഫ്രൈയും സോഫ്റ്റ് ഡ്രിങ്ക്സും നൽകി കോഫി ഷോപ്പുകാരും പിന്നിൽതന്നെ വന്നു. ബീഫ് കറിയും പഴം പൊരിയും തട്ടുകടക്കാർ കോംബോ ചെയ്തു. വലിയ മാളുകളിൽ ടി.വിയിലും എ.സിയിലും മിക്സിയിലും കോംബോ ഓഫറുകൾ സജീവമാക്കി. സൂപ്പർ മാർക്കറ്റിൽ ഒരു ട്രോളി നിറയെ കോംബോ ഓഫറുകളാണ് നൽകിയിരുന്നത്.
അരി, മൈദ, ഓയിൽ, വെള്ളം പഞ്ചസാര, തേയില എന്നിങ്ങനെ വിവിധങ്ങളായ ഇനങ്ങളായിരുന്നു ഉപഭോക്താക്കൾക്കായി നൽകിയിരുന്നത്. ഭക്ഷണത്തിൽ കോംബോ ഓഫറുകൾ സ്റ്റാർ ഹോട്ടലിൽ പോലും ലഭ്യമായി.
റൂം ബുക്ക് ചെയ്യുമ്പോഴും ഭക്ഷണ നിരക്കിലും ഓഫറുകൾ നൽകിയിരുന്നു. വിശേഷ അവസരങ്ങളിൽ ആളുകളുടെ അഭിരുചിക്കനുസരിച്ചു കോംബോ തയാറെടുപ്പുകൾ നടത്തുന്നുണ്ട്. തലമുടി വെട്ടുന്നതിലും ഫേഷ്യൽ കൂടിച്ചേർത്ത് കോംബോ ഉണ്ട്. പുതിയ വാഹനം വാങ്ങുമ്പോൾ അവിടെയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.