ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനം ആചരിച്ചു
text_fieldsനിസ്വ: ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രസിഡന്റ് എബി വടക്കേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നവീന ഭാരതത്തെ കെട്ടിപ്പടുക്കുന്നതിൽ ഇന്ദിര ഗാന്ധിയുടെ വിലമതിക്കാനാവാത്ത സംഭാവനകളെ അനുസ്മരിച്ചു. എക്സിക്യൂട്ടിവ് അംഗം ജനു എം. സാമുവൽ മുഖ്യപ്രഭാഷണം നടത്തി.
പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ജീവന് ഭീഷണി ഉണ്ടായിട്ടും ജാതിയുടെയോ വിശ്വാസത്തിന്റെയോ പേരിൽ തന്റെ അംഗരക്ഷകരെപോലും മാറ്റിനിർത്താൻ തയാറാകാഞ്ഞൊരു ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 31ന് ജന്മദിനമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ സ്നേഹസ്മരണകളും യോഗം പങ്കുവെച്ചു.
ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ ട്രഷറർ വർഗീസ് സേവ്യർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോൺസൺ കർഷ, ജെനു എം. സാമുവൽ, ഗീവർഗീസ്, ബഹല ഏരിയ കമ്മിറ്റി പ്രസിഡന്റ് ദിനേഷ് കൂത്തുപറമ്പ്, എക്സിക്യൂട്ടിവ് അംഗങ്ങളായ വിനോദ് വവ്വാകാവ്, നവാസ് കരിക്കോട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.