വാണിജ്യ സ്ഥാപനങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കാൻ ഇനി മുൻകൂർ അനുമതി വേണ്ട
text_fieldsമസ്കത്ത്: ഒമാനിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രമോഷനുകളും ഓഫറുകളും നടത്താൻ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. പ്രാദേശിക കച്ചവടം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി സഹകരിച്ചാണ് ഈ തീരുമാനമെടുത്തത്.
വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും വിപണിയിലെ മത്സരക്ഷമത വർധിപ്പിക്കാനും ന്യായമായ വിലയിൽ ഉൽപന്നങ്ങൾ ലഭ്യമാക്കാനുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുൻകൂർ അനുമതിയില്ലാതെ 30 ശതമാനംവരെ ഇളവുകളും ഡിസ്കൗണ്ടും നൽകാനേ പാടുള്ളൂ. കിഴിവുകളും പ്രമോഷനൽ ഓഫറുകളും ആഴ്ചയിൽ തുടർച്ചയായി മൂന്നു ദിവസത്തിൽ കൂടാനും പാടില്ല. പ്രമോഷനുകൾ മാസത്തിൽ മൂന്നു തവണയിൽ കൂടുതൽ നൽകരുത്.
മുൻകൂർ അനുമതി ആവശ്യമില്ലെങ്കിലും കിഴിവുകളോ പ്രമോഷനൽ ഓഫറുകളോ നൽകുന്നുണ്ടെങ്കിൽ അക്കാര്യം ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയെ അറിയിക്കണം. CSDG@pacp.gov.om എന്ന ഇമെയിൽ വിലാസത്തിലേക്ക് വിവരങ്ങൾ അറിയിക്കാം. ബിസിനസ് ഉടമകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ പ്രയോജനം കിട്ടുന്ന ബിസിനസ് അന്തരീക്ഷം ഒരുക്കാനാണ് പുതിയ തീരുമാനത്തിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.