പൂർണ പ്ലാസ്റ്റിക് ബാഗ് നിരോധനത്തിന് സമിതി
text_fieldsമസ്കത്ത്: വരും നാളുകളിൽ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായി നിരോധിക്കാൻ ഒമാൻ പരിസ്ഥിതി വകുപ്പ് പോഷക സമിതി രൂപവത്കരിച്ചു. ഒമാൻ പരിസ്ഥിതി സമിതി തലവൻ അബ്ദുല്ല ബിൻ അലി ബിൻ അബ്ദുല്ല അൽ ഉമൈരിയാണ് ഇതു സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചത്. വരുംകാലങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിരോധിക്കാനുള്ള സംവിധാനം ഒരുക്കേണ്ടത് ഇൗ സംഘമാണെന്ന് പരിസ്ഥിതി സമിതിയുടെ പ്രസ്താവനയിൽ പറയുന്നു. കനം കുറഞ്ഞ ബാഗുകൾ നിരോധിച്ചതിനു ശേഷം 50 മൈേക്രാൻ ബാഗുകളുടെ അമിതമായ ഉപയോഗം ഉയർത്തുന്ന പാരിസ്ഥിക വെല്ലുവിളികൾ ഒഴിവാക്കുന്നതും തീരുമാനം നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം സമിതിക്കാണ്.
നിലവിലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം രീതികൾ സമിതി വിലയിരുത്തും. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് പ്ലാസ്റ്റിക് സംസ്കരണത്തിന് സ്ഥിരവും വ്യക്തവുമായ രീതിയുണ്ടാക്കിയെടുക്കും. അതോടൊപ്പം കമ്പനികളോടും സ്ഥാപനങ്ങേളാടും പരിസ്ഥിതി അംഗീകാരമുള്ള സംവിധാനം ഉണ്ടാക്കാനും സമിതി ആവശ്യപ്പെടും. തുണി, കടലാസ്, പരുത്തി തുടങ്ങിയവ ഉപയോഗിച്ചുള്ള സഞ്ചികൾ നടപ്പാക്കാനാണ് ആവശ്യപ്പെടുക. പരിസ്ഥിതി സൗഹൃദ ബാഗുകൾ നിർമിക്കാനും വിതരണം ചെയ്യാനും ആവശ്യമായ പിന്തുണയും നൽകും. പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം നടപ്പാക്കാൻ ആവശ്യമായ പിന്തുണ നൽകും. വിപണിയിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ എത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. ഇൗ രംഗത്തെ പുരോഗതി സംബന്ധമായ വിവരങ്ങളും നിർദേശങ്ങളും മാസംതോറും പരിസ്ഥിതി സമിതിക്ക് സമർപ്പിക്കലും പോഷക സമിതിയുടെ ഉത്തരവാിദിത്തമാണ്.
പരിസ്ഥിതിക്ക് ഹാനികരമായ കട്ടികുറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം ഇൗ വർഷം ജനുവരി ഒന്നുമുതലാണ് ഒമാനിൽ നിലവിൽവന്നത്. ഇതോടെ ഹൈപ്പർമാർക്കറ്റുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കട്ടികുറഞ്ഞ സഞ്ചികൾ പിൻവാങ്ങുകയും കട്ടി കൂടിയ സഞ്ചികൾ നിലവിൽവരുകയും ചെയ്തു. നിലവിൽ വ്യാപാര സ്ഥാപനങ്ങളിൽ 50 മൈക്രോണ് മുകളിലുള്ള സഞ്ചികളാണ് ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ചില ഹൈപ്പർമാർക്കറ്റുകൾ സൗജന്യമായി കട്ടികൂടിയ സഞ്ചികൾ നൽകിയിരുന്നെങ്കിലും ഇവ നിരുത്സാഹപ്പെടുത്തുന്നതിെൻറ ഭാഗമായി വില ഇൗടാക്കാൻ അധികൃതർ നിർേദശിച്ചിരുന്നു.
ഇതിെൻറ ഭാഗമായി ഭൂരിഭാഗം ഹൈപ്പർമാർക്കറ്റുകളും 50 ബൈസ ഇൗടാക്കിയാണ് സഞ്ചികൾ നൽകുന്നത്. എന്നാൽ വില ഇൗടാക്കുന്നതു കാരണം പ്ലാസ്റ്റിക് സഞ്ചിയുടെ ഉപയോഗം കുറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് സംസ്കാരം മാറ്റാൻ കഴിഞ്ഞിട്ടില്ല. പ്ലാസ്റ്റിക് നിരോധം നടപ്പിൽവന്ന് മൂന്നു മാസം കഴിഞ്ഞിട്ടും അഞ്ച് ശതമാനം ആളുകൾ മാത്രമാണ് സഞ്ചിയുമായി വ്യാപാര സ്ഥാപനങ്ങളിലെത്തുന്നത്. ഇതിൽ തുണിസഞ്ചികൾ അടക്കമുള്ള പരിസ്ഥിതി അനുകൂല കവറുകൾ ഉപയോഗിക്കുന്നവർ വിരളമാണ്. അതോടൊപ്പം വ്യാപാര സ്ഥാപനങ്ങളിൽ പച്ചക്കറിയും മറ്റും പൊതിയാൻ ഇപ്പോഴും കട്ടികുറഞ്ഞ സഞ്ചികൾ ഉപയോഗിക്കുന്നുമുണ്ട്. ഇതിന് ബദൽ സംവിധാനം ഒരുക്കാൻ കഴിഞ്ഞിട്ടില്ല.
ഇൗ സാഹചര്യത്തിലാണ് പൂർണ പ്ലാസ്റ്റിക് സഞ്ചി നിരോധനം നടപ്പാക്കാൻ അധികൃതർ രംഗത്തെത്തുന്നത്. നിരോധനം പൂർണമായി നടപ്പാക്കൽ വൻ വെല്ലുവിളി തന്നെയാണ്. ഇതിനാൽ പ്ലാസ്റ്റിക് വിരുദ്ധ സംസ്കരം വളർന്നുവരേണ്ടതുണ്ട്. ഇതിന് ശക്തമായ ബോധവത്കരണം ആവശ്യമാണ്. താേഴക്കിടയിൽ നിന്നും കുടുംബങ്ങളിൽ നിന്നും ബേധവത്കരണം ആരംഭിക്കേണ്ടതുണ്ട്. വ്യാപകമായ രീതിയിൽ തുണിയുടെയും കടലാസിെൻറയും മറ്റും ബാഗുകൾ വിപണിയിൽ സുലഭമാക്കുകയും കുറഞ്ഞ വിലയിൽ വിതരണം ചെയ്യപ്പെടുകയും വേണമെന്നാണ് പരിസ്ഥിതി സംരക്ഷകർ പറയുന്നത്. അതിനാൽ ദേശീയ തലത്തിൽതന്നെ ഇത്തരം സഞ്ചികൾ നിർമിക്കുന്ന സ്ഥാപനങ്ങൾ വളർന്നുവരുകയും വേണ്ടതുണ്ടെന്ന് വിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.