Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഈ വർഷവും സമൂഹ...

ഒമാനിൽ ഈ വർഷവും സമൂഹ നോമ്പ്​ തുറക്ക്​ അനുമതിയില്ല

text_fields
bookmark_border
baharain-iftar
cancel
Listen to this Article

മസ്കത്ത്​: രാജ്യത്ത്​ ഈ വർഷവും മസ്​ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ ഇഫ്താറിന്​ അധികൃതർ വിലക്കേർപ്പെടുത്തി. കോവിഡ്​ അവലോകന സുപ്രീം കമ്മിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. തറാവീഹ്​ നമസ്കാരത്തിന്​ കഴിഞ്ഞ ദിവസം ​അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട്​ ഡോസ്​ വാകസിനെടുത്തവർക്കും 12 വയസിന്​ മുകളിലുള്ളവർക്കും മാത്രമാണ്​ തറാവീഹിൽ പ​ങ്കെടുക്കാനാവുകയെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു.

മസ്​ജിദുകളിൽ കോവിഡ്​ സുരക്ഷ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. മുൻകരുതൽ നടപടികളുടെ ഭാഗമായി പള്ളികളുൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക്​ ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രാര്‍ഥനകളിലും മറ്റു ഒത്തുചേരലുകളിലും പങ്കെടുക്കരുത്. മുൻ തീരുമാന പ്രകാരം രാജ്യാന്തര-പ്രാദേശിക ഹാളുകളില്‍ നടക്കുന്ന സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ 70 ശതമാനം ശേഷിയില്‍ തുടരാമെന്നും അധികൃതർ അറിയിച്ചു. ലോകരാജ്യങ്ങളിലെ കോവിഡ്​ കേസുകളും സുപ്രീം കമ്മിറ്റി വിലയിരുത്തി. സുൽത്താൻ ഹൈതം ബിൻ താരിഖിനും സ്വശേികൾക്കും വിദേശികൾക്കും ആശംസകൾ നേർന്ന സുപ്രീം കമ്മിറ്റി രണ്ടാം ഡോസെടുത്ത് നിശ്ചിത കാലാവധി പൂര്‍ത്തിയാക്കിയവര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastingifthar
News Summary - Community fasting is not allowed in Oman this year either
Next Story