ഒമാനിൽ കമ്പനികൾക്ക് താമസ സ്ഥലങ്ങൾ െഎസോലേഷന് ഉപയോഗിക്കാം
text_fieldsമസ്കത്ത്: കമ്പനികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും അവരുടെ ജീവനക്കാർക്കുള്ള താമസ സ്ഥലങ്ങൾ നിശ്ചിത മാർഗ നിർദേശങ്ങൾക്ക് വിധേയമായി ഇൻസ്റ്റിറ്റ്യൂഷനൽ െഎസോലേഷൻ സംവിധാനമൊരുക്കുന്നതിനായി ഉപയോഗിക്കാമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശ പ്രകാരമുള്ള ടോയ്ലെറ്റ് സൗകര്യത്തോടെയുള്ള ഒറ്റ മുറി വീതമാണ് ഒരുക്കേണ്ടത്. ഭക്ഷണം നൽകുന്നതിന് കാറ്ററിങ് സൗകര്യമൊരുക്കണം. ഡിസ്പോസിബിൾ പാത്രങ്ങളായിരിക്കണം ഭക്ഷണ വിതരണത്തിന് ഒരുക്കേണ്ടത്. െഎസോലേഷനിൽ ഉള്ളയാളുടെ വസ്ത്രങ്ങൾ അലക്കാൻ സൗകര്യമേർപ്പെടുത്തണം. ജീവനക്കാരെ വിമാനത്താവളത്തിൽ നിന്ന് കമ്പനിയുടെ െഎസോലേഷൻ കേന്ദ്രത്തിൽ കമ്പനി ചെലവിൽ എത്തിക്കാൻ സൗകര്യമൊരുക്കുകയും വേണം. രണ്ടാമത് പി.സി.ആർ പരിശോധന നടത്താനും ബ്രേസ്ലെറ്റുകൾ നീക്കം ചെയ്യാനും കമ്പനിയുടെ െഎസോലേഷൻ സ്ഥലത്ത് സൗകര്യമൊരുക്കണം. ഇതിനായി ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടണം. ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗ നിർദേശങ്ങൾ പ്രകാരം െഎസോലേഷന് വേണ്ടി ഉപയോഗിക്കാവുന്ന മുറികളെ കുറിച്ചും അവയുടെ ശേഷിയെ കുറിച്ചും ധാരണയുണ്ടാകണം. മുറികളും പരിസരവും വൃത്തിയുള്ള അന്തരീക്ഷമായിരിക്കണം. മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ശരിയായ രീതിയിലുള്ള സംവിധാനം ഏർപ്പെടുത്തണം. െഎസോലേഷനിൽ ഇരിക്കുന്നവർക്ക് ഏതെങ്കിലും അടിയന്തിര ചികിൽസ ആവശ്യമുള്ള പക്ഷം ആശുപത്രിയിൽ എത്തിക്കാൻ സൗകര്യം വേണം. ഇതിന് സ്വകാര്യ ആരോഗ്യ സ്ഥാപനവുമായി ധാരണയിലെത്തുന്നതിന് ഒപ്പം പ്രത്യേക വാഹനം സജ്ജീകരിക്കുകയും വേണം. മുഖാവരണങ്ങൾ, രോഗാണുനാശിനികൾ, ശുചീകരണ വസ്തുക്കൾ, ആക്കഹോൾ സ്റ്റെറിലൈസറുകൾ എന്നിവ താമസ സ്ഥലത്ത് സജ്ജമാക്കണം. ഇ-മുഷ്രിഫ് കമ്പനിയിൽ നിന്നുള്ള ഉപകരണം (റസീദ്) സ്വന്തം ചെലവിൽ സ്ഥാപിക്കണം. െഎസോലേഷൻ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കാൻ പ്രത്യേകം റിസപ്ഷൻ ഡെസ്ക് സ്ഥാപിക്കണം. െഎസോലേഷൻ കേന്ദ്രത്തിെൻറ പ്രത്യേക കവാടത്തിൽ തെർമൽ കാമറകൾ സ്ഥാപിക്കണം.
കമ്പനിയുടെ സ്ഥലം െഎസോലേഷനായി ഉപയോഗിക്കുന്നതിനുള്ള അപേക്ഷ ഗവർണറേറ്റിലെ സാമൂഹിക വികസന വകുപ്പ് ഡയറക്ടർ ജനറൽ അല്ലെങ്കിൽ റിലീഫ് ആൻറ് ഷെൽറ്റർ വിഭാഗം സൂപ്പർവൈസർക്കാണ് നൽകേണ്ടത്. റോയൽ ഒമാൻ പൊലീസ്, മെഡിക്കൽ റെസ്പോൺസ് സെക്ടർ, പബ്ലിക് ഹെൽത്ത്, റിലീഫ് ആൻറ് ഷെൽട്ടർ വിഭാഗം പ്രതിനിധികൾ അടങ്ങിയ ടെക്നികൽ വർക്ക് സംഘം ഫീൽഡ് പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകുക. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഒപ്പം പ്രവേശ കവാടങ്ങളിൽ സുരക്ഷാ കാമറകൾ സ്ഥാപിക്കുകയും വേണം. യാത്രക്കാരൻ വിമാനത്താവളത്തിൽ റെസിഡൻറ് കാർഡും കമ്പനിയുടെ െഎസോലേഷൻ കേന്ദ്രത്തിലാണ് താമസിക്കാൻ പോകുന്നതെന്ന കത്ത് നൽകുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.