ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത് മലയാളി മുങ്ങിയതായി പരാതി
text_fieldsമസ്കത്ത്: സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന മലായാളി യുവാവ് വൻ തുകയുമായി കടന്നതായി പരാതി.ഔട്ട്ഡോർ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ കാടാച്ചിറ ആടൂർ സ്വദേശി ദിൽഷാദ് എന്നയാളാണ് കടന്നുകളഞ്ഞതെന്ന് മലയാളിയായ സൂപ്പർ മാർക്കറ്റ് ഉടമ ഒമാനിലും നാട്ടിലും നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽനിന്ന് 2018-21 കാലത്തിനിടയിൽ 62,000 റിയാൽ (ഒരു കോടിയിലേറെ രൂപ) തട്ടിയതായാണ് പരാതിയിൽ പറയുന്നത്.
സൂപ്പർ മാർക്കറ്റിലെ ബ്രാൻഡ് ഉൽപന്നങ്ങൾ വിപണിയിൽ വിതരണം ചെയ്യുന്ന സെയിൽസ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു ദിൽഷാദ്. 2013ലാണ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ആദ്യത്തിൽ ഹൈപ്പർ മാർക്കറ്റിലെ സെയിൽസിൽ ആയിരുന്ന ഇയാൾ 2018 മുതലാണ് ഔട്ട്ഡോർ സെയിൽസിലേക്ക് മാറുന്നത്. പലതവണകളായാണ് വലിയ തുക തട്ടിയതെന്ന് പരാതിയിൽ പറയുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിനിടെ മറ്റൊരു പാസ്
േപാർട്ടിൽ ഇയാൾ നട്ടിലേക്ക് കടന്നതായി ആരോപണമുന്നയിക്കുന്നുണ്ട്. സ്ഥാപനയുടമ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടും പരാതി നൽകിയിട്ടുണ്ട്.നാട്ടിൽ നൽകിയ പരാതിയിൽ മയ്യിൽ പൊലീസ് വഞ്ചന കുറ്റമുൾപ്പെടെ ചുമത്തി അന്വേഷണം ആരംഭിച്ചതായാണ് അറിയുന്നത്.
ആരോപണം വാസ്തവ വിരുദ്ധമെന്ന് ദിൽഷാദ്
മസ്കത്ത്: 1.30 കോടി രൂപ തട്ടി മുങ്ങിയതായ വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് ആരോപണ വിധേയനായ ദിൽഷാദ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. വാൻ സെയിൽസ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. കോവിഡിനെ തുടർന്ന് കടകൾ അടച്ചതും കടകളിൽനിന്ന് കിട്ടാക്കടം ബാക്കിയുള്ളതും ചെക്കുകൾ മടങ്ങിയതുമെല്ലാം ചേർന്നതാണ് ഈ തുക. ഈ തുക താൻ അപഹരിച്ചിട്ടില്ലെന്നും ദിൽഷാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.