സമ്പൂർണ ലോക്ഡൗൺ നാലുദിവസമാക്കി
text_fieldsമസ്കത്ത്: നേരത്തെ പ്രഖ്യാപിച്ച പെരുന്നാൾ ദിനം മുതൽ മൂന്നുദിവസത്തെ സമ്പൂർണ ലോക്ഡൗൺ ഒരുദിവസത്തേക്കുകൂടി നീട്ടി.ഇതോടെ പെരുന്നാൾ ദിനമായ ചൊവ്വാഴ്ച ആരംഭിക്കുന്ന ലോക്ഡൗൺ ജൂലൈ 24 ശനിയാഴ്ച രാവിലെ നാലുവരെ നീളും. കോവിഡ് നിയന്ത്രണത്തിനായുള്ള സുപ്രീംകമ്മിറ്റിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് പുതിയ വകഭേദം വളരെ വേഗത്തിൽ പടരുന്ന സാഹചര്യത്തിൽ മഹാമാരിയിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
സിംഗപ്പൂർ, ബ്രൂണെ എന്നീ രാജ്യങ്ങളിൽനിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നതിനുള്ള വിലക്ക് സുപ്രീം കമ്മിറ്റി നീക്കിയതായി അറിയിച്ചു.തിങ്കളാഴ്ച വൈകീട്ട് അഞ്ചു മുതൽ ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകും. കോവിഡ് അതിരൂക്ഷമായി വർധിച്ച സാഹചര്യത്തിലാണ് ഈ രാജ്യങ്ങളെ യാത്രവിലക്കുള്ളവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.