നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്: ആദ്യ ഘട്ടം സെപ്റ്റംബറിൽ
text_fieldsമസ്കത്ത്: ഒമാനിലെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ അടക്കമുള്ളവർക്കായുള്ള നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി (ധമനി)യുടെ ആദ്യ ഘട്ടം സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു.
ഇൻഷുറൻസ്, ആരോഗ്യ സേവനം,ഐ.ടി കമ്പനികൾക്കുള്ള പരിശീലനമാണ് ആദ്യ ഘട്ടത്തിലുള്ളത്. ഇവർക്ക് ഇൻഷുറൻസ് ഇലക്ട്രോണിക് പ്ലാറ്റ്ഫോമിനെ കുറിച്ച് പരിശീലനം നൽകുമെന്ന് കാപിറ്റൽ മാർക്കറ്റ് അതോറിറ്റി അറിയിച്ചു. പ്ലാറ്റ്ഫോമിെൻറ പ്രവർത്തന രീതിയെ കുറിച്ച പരിശീലനത്തിൽ മെഡിക്കൽ കോഡിങ്, ഫണ്ടിെൻറ ഇലക്ട്രോണിക് ട്രാൻസ്ഫർ തുടങ്ങിയവ ഉൾപ്പെടും.
സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശികളടക്കം തൊഴിലാളികളെയും ആശ്രിതരെയും നിർബന്ധിത ഇൻഷുറൻസിന് കീഴിൽ കൊണ്ടുവരുന്ന പദ്ധതിയാണിത്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാന ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ഇൻഷുറൻസ് പോളിസി വഴി ലക്ഷ്യമിടുന്നത്.
നിലവിലെ തൊഴിൽ സാഹചര്യത്തിൽ തൊഴിലുടമക്ക് ഉണ്ടാകാവുന്ന ഉയർന്ന ചെലവ് ഒഴിവാക്കുന്നതിനായാണ് ഇൻഷുറൻസ് പോളിസി അടിസ്ഥാന ആരോഗ്യ പരിരക്ഷയിൽ പരിമിതപ്പെടുത്തുന്നത്. വിനോദ സഞ്ചാരികളെയും സന്ദർശക വിസയിൽ വരുന്നവരെയും ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, ഇൻഷുറൻസ്, ആരോഗ്യ സേവന ദാതാക്കൾ തുടങ്ങിയവരെ പരസ്പരം ബന്ധിക്കുന്ന പ്ലാറ്റ്ഫോം ആയിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.