കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്: രാജ്യം സാധാരണ നിലയിലേക്ക്, ജാഗ്രത തുടരും
text_fieldsമസ്കത്ത്: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി നടപ്പാക്കിയ കടുത്ത നിയന്ത്രണങ്ങൾക്കും അടച്ചിടലിനും ശേഷം ഒമാൻ സാധാരണ സ്ഥിതിയിലേക്ക്. ശനിയാഴ്ച രാത്രി മുതൽ നിലവിലെ രാത്രികാല ലോക്ഡൗൺ കൂടി അവസാനിക്കുന്നതോടെ മാസങ്ങളായി തുടരുന്ന നിയന്ത്രണങ്ങൾ അവസാനിക്കും.
ഇതോടെ സഞ്ചാര നിയന്ത്രണങ്ങളില്ലാത്ത ജീവിതത്തിലേക്ക് ഒമാനിലെ ജനം വീണ്ടും പ്രവേശിക്കും. കഴിഞ്ഞ മാസം 16 മുതൽ ഒമാനിൽ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടായിരുന്നത്. സമ്പൂർണ രാത്രികാല ലോക്ഡൗണാണ് ആദ്യം നിലവിൽ വന്നത്. വൈകീട്ട് അഞ്ചു മുതൽ രാവിലെ നാലു വരെയായിരുന്നു ഇത്. എന്നാൽ, അതിനേക്കാൾ ശക്തമായിരുന്നു പെരുന്നാൾ കാല ലോക്ഡൗൺ. ഇൗദുൽ അദ്ഹ ദിവസം മുതൽ നാലുദിവസം ഒമാൻ നിശ്ശബ്ദമായി. വ്യാപാര സ്ഥാപനങ്ങൾ തുറക്കുകയോ വാഹനങ്ങൾ ഒാടുകയോ ജനങ്ങൾ പുറത്തിറങ്ങുകയോ ചെയ്തില്ല.
എന്നാൽ, ഇത്തരം നിയന്ത്രണങ്ങളുടെയും വാക്സിനേഷെൻറയും ഫലമായി രോഗവ്യാപനം നിയന്ത്രിക്കപ്പെടുകയും ആശുപത്രിയിലെ രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്തു. ഇതോടെ ജൂലൈ 29 മുതൽ ലോക്ഡൗൺ രാത്രി പത്തു മുതൽ രാവിലെ നാലു വരെയാക്കി. ഈ ദലോക്ഡൗൺ വ്യാപാര മേഖലയെ കാര്യമായി ബാധിക്കുന്നതായിരുന്നില്ല.അതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമുള്ള അയവ് വ്യാപാരികളും െപാതുജനങ്ങളും സ്വാഗതം ചെയ്തിരുന്നു.
ശനിയാഴ്ച മുതൽ സഞ്ചാര നിയന്ത്രണങ്ങൾ ഒഴിവാകുമെങ്കിലും മുൻകരുതൽ കർശനമായി നടപ്പാക്കും. ഇതിെൻറ ഭാഗാമയി സർക്കാർ ഒാഫിസുകളിലും പൊതുസ്ഥലങ്ങളിലും മാളുകളിലുമടക്കം വാക്സിനേഷൻ നടത്തിയവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. ഇത്തരം സ്ഥാപനങ്ങളിലെത്തുന്നവർ വാക്സിൽ സർട്ടിഫിക്കറ്റുകൾ കാണിക്കണം. ഇതോടെ വാക്സിൻ എടുക്കാത്തവരും മതിയായ രേഖകളില്ലാത്തതിനാൽ വാക്സിൻ എടുക്കാൻ കഴിയാത്തവരും പ്രതിസന്ധിയിലാവും. വാക്സിൻ കിട്ടാത്തതടക്കമുള്ള കാരണത്താൻ പ്രവാസികളിൽ നിരവധി പേർ ഇപ്പോഴും കുത്തിവെപ്പെടുക്കാൻ കഴിയാത്തവരാണ്.
ഇത്തരക്കാർ എത്രയും പെെട്ടന്ന് വാക്സിൻ എടുക്കേണ്ടിവരും. ൈഫസർ, ആസ്ട്രസെനക, സ്ഫുട്നിക് തുടങ്ങിയ വാക്സിനുകൾക്കാണ് ഒമാൻ സർക്കാറിെൻറ അംഗീകാരമുള്ളത്. അതിനിടെ ആരോഗ്യ മന്ത്രാലയത്തിെൻറ വാക്സിൽ സർട്ടിഫിക്കറ്റുകൾ കാർഡ് രൂപത്തിലാക്കുന്നവരും രംഗത്തെത്തി. ബാർകോർഡും വാക്സിൻ വിവരങ്ങളും അടങ്ങുന്ന കാർഡുകൾ നിർമിച്ചുനൽകാൻ രണ്ടര റിയാലാണ് ഇത്തരക്കാർ ഇൗടാക്കുന്നത്.
നിയന്ത്രണങ്ങൾ എടുത്തുമാറ്റുന്നതോടെ രാജ്യം സാധാരണ ഗതിയിലേക്ക് നീങ്ങുമെന്ന് പൊതുജനങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ, നിയന്ത്രണങ്ങൾ അയവു വരുേമ്പാൾ രോഗം വീണ്ടും വ്യാപിക്കാനുള്ള സാധ്യതയും പലരും പങ്കുവെക്കുന്നു. ഹോട്ടലടക്കമുള്ള വ്യാപാര മേഖലക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റുന്നത് അനുഗ്രഹമാവുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.