ഒമാൻ-അമേരിക്കൻ പ്രസ് ഫോറത്തിന് സമാപനം
text_fieldsമസ്കത്ത്: ഒമാൻ ജേർണലിസ്റ്റ് അസോസിയേഷെൻറ നേതൃത്വത്തിൽ വാഷിങ്ടണിലെ സുൽത്താൻ ഖാബൂസ് സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസിൽ നടത്തിയ ഒമാൻ-അമേരിക്കൻ പ്രസ് ഫോറത്തിന് സമാപനമായി.
സാംസ്കാരിക സായാഹ്നത്തിൽ ഒമാനെ പ്രതിനിധീകരിച്ച് നോവലിസ്റ്റ് ബുഷ്റ ഖൽഫൻ, കവയിത്രി ആയിഷ അൽ സൈഫി, വയലിനിസ്റ്റ് തഹ്റ ജമാൽ, അമേരിക്കൻ പ്രതിനിധികളായി കവയത്രി സാന്ദ്ര ബീസ്ലിയും സംഗീതജ്ഞ ഡോ. അന്നെ രസമുസ്സനും പങ്കെടുത്തു.
മാർച്ച എട്ടിന് തുടങ്ങിയ പരിപാടിയിൽ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി പത്ര പ്രവർത്തകരും അക്കാദമിഷ്യന്മാരും എഴുത്തുകാരും സംബന്ധിച്ചു. ഒമാന്റെ സംസ്കാരവും പാരമ്പര്യവും വ്യക്തമാക്കുന്ന എക്സിബിഷനും യു.എസ് - ഒമാൻ ബന്ധത്തെ വിശദീകരിക്കുന്ന നിരവധി പേപ്പറുകളും പരിപാടിയിൽ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.