വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമസ്കത്ത്: മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി ഒമാൻ ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ അനുശോചിച്ചു. കോൺഗ്രസിന്റെ തലയെടുപ്പുള്ള നേതാവായിരുന്ന വക്കം പുരുഷോത്തമൻ അലങ്കരിച്ച പദവികളിലെല്ലാം ഉജ്ജ്വലമായ പ്രവർത്തനപാടവംകൊണ്ട് ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞ വ്യക്തിയാണ്. ഒരു മന്ത്രിയെന്ന നിലയിൽ അദ്ദേഹം നടപ്പാക്കിയ പുരോഗമനപരമായ നടപടികൾ എന്നും കേരളം ഓർക്കുന്നതാണ്.
കർഷക തൊഴിലാളി നിയമം, റാണി ചിത്ര മാർത്താണ്ഡ കായലുകൾ ഏറ്റെടുത്ത് പാവപ്പെട്ട തൊഴിലാളിക്ക് വിതരണം ചെയ്തത്, കർഷക തൊഴിലാളി പെൻഷൻ തുടങ്ങി നിയമനിർമാണങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ ശ്രദ്ധേയമായ നേതൃത്വം കൊടുത്ത വ്യക്തിയാണ് അദ്ദേഹം. സാധാരണക്കാരും പാവപ്പെട്ടവരും പിന്നാക്കം നിൽക്കുന്നവർക്കും വേണ്ടി ഏറ്റവും ആത്മാർഥമായി പ്രവർത്തിച്ച ജനനേതാവായിരുന്നു വക്കം പുരുഷോത്തമനെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.