മുതുകുളം പുരസ്കാര നിറവിൽ അൻസാർ കെ.പി.എ.സി
text_fieldsമസ്കത്ത്: 24ാമത് 'മുതുകുളം' അവാർഡ് നേടിയ മസ്കത്തിലെ നാടക പ്രവർത്തകനും തിയറ്റർ ഗ്രൂപ്പിെൻറ അമരക്കാരനുമായ അൻസാർ കെ.പി.എ.സിക്ക് (അൻസാർ ഇബ്രാഹിം) അഭിനന്ദന പ്രവാഹം. ഒമാനിൽ പ്രവാസ ജീവിതം ആരംഭിക്കുന്നതിന് മുമ്പു തന്നെ നാട്ടിൽ നാടക-സാംസ്കാരിക-സാമൂഹിക മണ്ഡലത്തിൽ സജീവമായിരുന്നു ഇദ്ദേഹം. ഇന്ത്യൻ സ്കൂൾ മസ്ക്കത്തിലെ കായിക അധ്യാപകനാണ്.
മൺമറഞ്ഞ കലാകാരി ഗിരിജ ബേക്കർ ഉൾെപ്പടെ നിരവധി കലാകാരന്മാർ ആദ്യകാലത്ത് സജീവമാക്കിയിരുന്ന മലയാളി നാടക കൂട്ടായ്മകൾ ഇടയ്ക്കുവെച്ച് നിന്നുപോയിരുന്നു. എന്നാൽ, ഒമാനിലെ നാടക രംഗം വീണ്ടും കരുത്തോടെ സജീവമാകുന്നത് അൻസാർ ഇബ്രാഹിമിെൻറ നേതൃത്വത്തിൽ 'തിയറ്റർ ഗ്രൂപ്' രൂപവത്കരിക്കുന്നതോടെയാണ്. പ്രശസ്തരായ നാടക പ്രവർത്തകർ മസ്കത്തിൽ വരുകയും നാടകം അവതരിപ്പിക്കുകയും പരിശീലന കളരികൾ സംഘടിപ്പിക്കുകയും ചെയ്തതിൽ അൻസാർ ഇബ്രാഹിം നൽകിയ സംഭാവനകൾ ഏറെ വലുതാണെന്ന് ആർട്ടിസ്റ്റ് സുജാതൻ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ, തിയറ്റർ ഗ്രൂപ് മസ്കത്തിെൻറ മാനേജർ മനോഹരൻ ഗുരുവായൂർ, മസ്കത്തിലെ കലാകാരി സലോമി ചാക്കോ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് കബീർ യുസഫ് തുടങ്ങിയവർ അൻസാർ ഇബ്രാഹിമിന് അഭിനന്ദനവുമായെത്തി. 2022 മാർച്ച് 18ന് കായംകുളം ശങ്കർ മെമ്മോറിയൽ കാർട്ടൂൺ മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ അവാർഡ് സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.