ഇന്ത്യൻ എംബസിയിൽ ഭരണഘടനദിനാഘോഷം
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഭരണഘടന ദിനാഘോഷം സംഘടിപ്പിച്ചു. ഒാൺലൈനിൽ നടന്ന പരിപാടി ഭരണഘടനയെക്കുറിച്ച വിഡിയോ പ്രദർശനത്തോടെയാണ് തുടങ്ങിയത്. തുടർന്ന് അംബാസഡർ മുനു മഹാവർ ഭരണഘടന ദിനാചരണത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വർഷം മുഴുവൻ നീളുന്ന ആഘോഷമാണ് എംബസി സംഘടിപ്പിച്ചിട്ടുള്ളതെന്നും ഇന്ത്യൻ സമൂഹം അതിെൻറ ഭാഗമാകണമെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ സി.എം സർദാർ, ബോഷർ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ രാകേഷ് സിങ് തോമർ, അംബേദ്കർ ഇൻറർനാഷനൽ മിഷൻ ഒമാൻ പ്രസിഡൻറ് ജോയ്സൺ ജോസ് തുടങ്ങിയവർ ഭരണഘടനയുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് സംസാരിച്ചു. ഭരണഘടനയെക്കുറിച്ച് സീബ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ തയാറാക്കിയ നൃത്ത -നാടക പരിപാടിയും നടന്നു. ഭരണഘടനാ ദിനത്തിെൻറ ഭാഗമായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പോസ്റ്റർ മേക്കിങ് മത്സരത്തിലെ ജേതാക്കളെയും പരിപാടിയിൽ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.