ഇബ്രിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പ്രവാസി തൊഴിലാളി മരിച്ചു
text_fieldsഅപകടസ്ഥലത്ത് സിവിൽ
ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്നു
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് പ്രവാസി തൊഴിലാളി മരിച്ചു. ഒരാളെ രക്ഷിച്ചു. ഇബ്രി വിലായത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തിയാണ് മരിച്ച തൊഴിലാളിയുടെ മൃതദേഹം അവശിഷ്ടങ്ങളിൽനിന്ന് പുറത്തെടുത്തത്. രക്ഷിച്ചയാൾക്ക് പ്രാഥമിക പരിചരണം നൽകി വിദഗ്ധ ചികിത്സക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.