ഇബ്രിയിൽ പുതിയ വ്യവസായ നഗരത്തിെൻറ നിർമാണം ആരംഭിക്കുന്നു
text_fieldsമസ്കത്ത്: ദാഹിറ ഗവർണറേറ്റിലെ ഇബ്രിയിലെ വ്യവസായ നഗരത്തിെൻറ ഒന്നാംഘട്ടം നിർമിക്കാർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പബ്ലിക് എസ്റ്റാബ്ലിഷ്മെന്റ് (മദാഇൻ) കരാർ നൽകി. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് കരാർ. മൂന്നു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന പദ്ധതിക്ക് ഒമ്പത് ദശലക്ഷം റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം വ്യവസായ നഗരവുമായി ബന്ധപ്പെട്ട റോഡുകൾ, വിളക്കുകൾ, വെള്ളം, വാർത്തവിനിമയ ശൃംഖല തുടങ്ങിയവക്കുവേണ്ടി മദാഇൻ നിക്ഷേപം ഇറക്കുമെന്ന് ഇബ്രി വ്യവസായ നഗരം ഡയറക്ടർ ജനറൽ നാസർ അൽ മബ്സാലി പറഞ്ഞു. മജാൻ വൈദ്യുതി കമ്പനിയുമായി ചേർന്ന് വൈദ്യുതി സൗകര്യവും ഒരുക്കും.
പുതിയ സൗദി-ഒമാൻ റോഡിനോട് ചേർന്നാണ് വ്യവസായ നഗരം നിർമിക്കുന്നത്. സുഹാർ തുറമുഖത്ത് നിന്ന് 200 കിലോമീറ്ററും മസ്കത്ത് ഗവർണറേറ്റിൽനിന്ന് 300 കിലോമീറ്ററും ദൂരത്താണിത്. ഖനനം, മാർബിൾ, ഭക്ഷ്യവിഭവ ഉൽപാദനം മേഖലകളിലായിരിക്കും വ്യവസായ നഗരം പ്രവർത്തിക്കുക.
സുൽത്താനേറ്റിെൻറ എല്ലാ ഭാഗങ്ങളിലേക്കും വ്യവസായ നഗരങ്ങൾ വ്യാപിപ്പിക്കുക എന്ന ലക്ഷ്യം നേടാൻ കൂടിയാണ് ഇബ്രിയിൽ വ്യവസായ നഗരം ആരംഭിക്കുന്നത്. ദേശീയ സാമ്പത്തിക മേഖലക്ക് ഇതുവഴി നേട്ടമുണ്ടാക്കാനും ഗവർണറേറ്റിെല സ്വദേശികൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയും. ഇബ്രി വ്യവസായ നഗരത്തിൽ നിക്ഷേപം നടത്തുന്നവർക്ക് നിരവധി ആനുകൂല്യങ്ങളാണ് മദാഇൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നിേക്ഷപം ഇറക്കുന്ന എല്ലാ പുതിയ പദ്ധതികൾക്കും അടുത്ത രണ്ടു വർഷത്തക്ക് പൂർണമായ വാടക ഇളവ് നേരേത്ത അധികൃതർ പ്രഖ്യാപിച്ചിരുന്നു. തുടർന്നുള്ള മൂന്നു വർഷക്കാലത്തേക്ക് 50 ശതമാനം നികുതി ഇളവും ലഭിക്കും. 2021 മുതൽ 2024 വരെയുള്ള പുതിയ പദ്ധതികൾക്ക് 50 ശതമാനം ഫീസ് ഇളവും പ്രഖ്യാപിച്ചിരുന്നു.
എണ്ണ, പ്രകൃതി വാതകം, ഭക്ഷ്യവ്യവസായം, കെട്ടിടനിർമാണ ഉൽപന്നങ്ങൾ, വെയർ ഹൗസസ്, ഷോറൂമുകൾ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം ക്ഷണിക്കുന്നത്. ഇൗ മേഖലകളിൽ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് ഒാൺലൈൻ വഴിയും നേരിട്ടും അേപക്ഷകൾ സമർപ്പിക്കാവുന്നതാണ്. സൗദി-ഒമാൻ റോഡ് തുറക്കുന്നതോടെ സൗദിയിൽ നിന്നും അനുബന്ധ രാജ്യങ്ങളിൽനിന്നും കൊണ്ടുവരുന്ന ഉൽപന്നങ്ങൾ സൂക്ഷിക്കാനുള്ള വെയർഹൗസും വ്യവസായ നഗരത്തിൽ ഉണ്ടാക്കാൻ കഴിയും. അതോടൊപ്പം, മറ്റു വികസന പ്രവർത്തനങ്ങളും ദാഹിറ ഗവർണറേറ്റിൽ ആരംഭിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്. ഗവർണേററ്റിലെ റിയാദയിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ചെറുകിട, ഇടത്തരം സംരംഭ പദ്ധതി ഇതിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.