Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 6:46 AM GMT Updated On
date_range 7 April 2022 6:46 AM GMTകോൺസുലർ ക്യാമ്പും ആരോഗ്യ പരിശോധനയും
text_fieldsbookmark_border
Listen to this Article
മസ്കത്ത്: സേവാ ഉത്സവിന്‍റെ ഭാഗമായി ഇന്ത്യൻ എംബസി അൻസാരി ഗ്രൂപ്പും ബദർ അൽസമാ ആശുപത്രിയുമായി സഹകരിച്ച് തൊഴിലാളികൾക്കായി കോൺസുലർ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. തൊഴിലാളികളുടെ ക്ഷേമത്തിനും അവരുടെ അവകാശ സംരക്ഷണത്തിനും ഇന്ത്യ ഗവൺമെന്‍റ് മികച്ച മുൻഗണനയാണെന്ന് നൽകുന്നതെന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ അമിത് നാരംഗ് പറഞ്ഞു. ഇന്ത്യൻ തൊഴിലാളികളുമായി ബന്ധപ്പെട്ട സർക്കാറിന്‍റെ വിവിധ പദ്ധതികളെക്കുറിച്ചും പരിപാടികളെ കുറിച്ചും ചടങ്ങിൽ വിശദീകരിച്ചു. തൊഴിലാളികൾക്ക് ഷുഗർ, പ്രഷർ പരിശോധനയും നടത്തി. നൂറോളം തൊഴിലാളികൾ ആരോഗ്യ പരിശോധന ക്യാമ്പിൽ പങ്കെടുത്തു. തൊഴിലാളികളുടെ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story