32000പേർക്ക് ജോലി നൽകാൻ സുൽത്താെൻറ നിർദേശം
text_fieldsമസ്കത്ത്: ഒമാനി യുവാക്കളുടെ തൊഴിൽ പ്രശ്നത്തിന് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് പ്രത്യേക പ്രാധാന്യം നൽകുന്നതായും 32000പേർക്ക് ഈ വർഷം ജോലി നൽകാൻ നിർദേശിച്ചതായും ഒമാൻ വാർത്ത ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. രാഷ്ട്രങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണ് യുവാക്കൾ. യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്നതിന് പ്രധാന മുൻഗണനയാണ് നൽകുന്നത്. പൊതു-സ്വകാര്യ മേഖലകളിലായാണ് 32000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. ഇവയിൽ 12000 ജോലികൾ സർക്കാറിെൻറ സിവിൽ-സൈനിക സ്ഥാപനങ്ങളിൽ ആവശ്യാനുസരണമാണ് ലഭ്യമാക്കുക.
വിവിധ ഗവർണറേറ്റുകളിലെ സർക്കാർ സ്ഥാപനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി താൽക്കാലിക കരാറുകളുടെ അടിസ്ഥാനത്തിൽ സർക്കാർ മേഖലയിൽ ആകെ 2,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 10 ലക്ഷം മണിക്കൂർ പാർട്ട് ടൈം തൊഴിൽ വിവിധ ഗവർണറേറ്റുകളിലായി സൃഷ്ടിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.