നിർധന വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകാൻ സുൽത്താെൻറ ഉത്തരവ്
text_fieldsമസ്കത്ത്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന സാമ്പത്തിക നില കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾക്ക് ലാപ്ടോപ്പുകൾ നൽകാൻ സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ഉത്തരവ്. സുൽത്താെൻറ സ്വകാര്യ ഒാഫിസാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
കുറഞ്ഞ വരുമാനക്കാർക്കുള്ള സാമൂഹിക സുരക്ഷ പദ്ധതിക്ക് കീഴിൽ വരുന്ന കുടുംബങ്ങളിൽനിന്ന് 2020-21 അധ്യയന വർഷം ഉന്നത വിദ്യാഭ്യാസത്തിന് ചേർന്നവർക്കാണ് ലാപ്ടോപ്പുകൾ ലഭിക്കുക. െഎ.ടി രംഗത്ത് വിദ്യാർഥികളുടെ മികവ് വർധിപ്പിക്കുന്നതിന് ഒപ്പം ഒാൺലൈൻ വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികശേഷി കുറഞ്ഞവർ പിന്നിലാവാതിരിക്കാനുമാണ് സൗജന്യ ലാപ്ടോപ്പ് വിതരണമെന്ന് പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.