നെതർലാൻഡിൽ ഖുർആനിനോട് അവഹേളനം; ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: നെതർലാൻഡിൽ ഒരുകൂട്ടം ആളുകൾ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ കത്തിച്ച സംഭവത്തിൽ ഒമാൻ ശക്തമായി അപലപിച്ചു. ഹേഗിലെ എംബസികൾക്ക് മുന്നിൽ വിശുദ്ധ ഖുർആനിന്റെ പകർപ്പുകൾ ഒരുകൂട്ടം അക്രമികൾ കത്തിക്കുകയായിരുന്നു. മുസ്ലിം വികാരങ്ങളെയും വിശുദ്ധികളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രകോപനങ്ങളെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സഹിഷ്ണുത, സഹവർത്തിത്വം, ബഹുമാനം എന്നിവയുടെ മൂല്യങ്ങൾ ഏകീകരിക്കുന്നതിനും തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവൃത്തികളും ക്രിമിനൽ കുറ്റമാക്കുന്നതിന് അന്താരാഷ്ട്രതലത്തിൽ യോജിച്ച ശ്രമങ്ങൾ ഉണ്ടാകണമെന്നും മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.