Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ രണ്ടുപേർക്ക്​...

ഒമാനിൽ രണ്ടുപേർക്ക്​ കൊറോണ

text_fields
bookmark_border
ഒമാനിൽ രണ്ടുപേർക്ക്​ കൊറോണ
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ നോ​വ​ൽ കൊ​​റോ​ണ വൈ​റ​സ് (കോ​​വി​​ഡ് 19)​ രോ​ഗം. ഇ​റാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ ത്തി​യ ര​ണ്ടു​ സ്​​ത്രീ​ക​ളി​ലാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​തെ​ന്ന്​ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം തി​ങ്ക​ള ാ​ഴ്​​ച വൈ​കു​ന്നേ​രം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. അ​തി​സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ ക്വാ​റ​ൈ​ൻ​റ​ൻ (പ​ ര​സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക) സം​വി​ധാ​ന​ത്തി​ൽ നി​രീ​ക്ഷി​ക്കു​ന്ന ഇ​വ​രു​ടെ നി​ല ഭ​ദ്ര​മാ​ണെ​ന്ന്​ ആ​ര ോ​ഗ്യ മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​മാ​നി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ നോ​വ​ൽ കൊ​റോ​ണ ബാ​ധ റി​പ്പോ​ർ​ട ്ട്​ ചെ​യ്യു​ന്ന​ത്.

ബ​ഹ്​​റൈ​നി​ലും കു​വൈ​ത്തി​ലും തി​ങ്ക​ളാ​ഴ്​​ച കൊ​റോ​ണ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ ​യ്​​തി​ട്ടു​ണ്ട്. ബ​ഹ്​​റൈ​നി​ൽ ഒ​രാ​ൾ​ക്കും കു​വൈ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്കു​മാ​ണ്​ രോ​ഗ​ബാ​ധ​യു​ള്ള​ത് . യു.​എ.​ഇ​ക്കും ഇ​റാ​നും പു​റ​മെ ഒ​മാ​ൻ അ​ട​ക്കം മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി കൊ​റോ​ണ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​തോ​ടെ അറബ്​​ മേ​ഖ​ല ക​ടു​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ഇ​റാ​നി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒാ​രോ ദി​വ​സ​വും ഉ​യ​രു​ക​യാ​ണ്.

ഇറാനിലേക്കുള്ള വിമാന സർവിസുകൾ റദ്ദാക്കി
മ​സ്​​ക​ത്ത്​: ഇ​റാ​നി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ ര​ണ്ടു​ സ്​​ത്രീ​ക​ൾ​ക്ക്​ കൊ​റോ​ണ വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചതോടെ ഇ​റാ​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ പൊ​തു അ​തോ​റി​റ്റി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ്​ വ​രെ​യാ​ണ്​ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​യ​ത്.

നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്​ (കോ​വി​ഡ്-19) ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​ത്യാ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ൻ പാ​ടു​ള്ളൂ. യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ ത​യാ​റു​ള്ള​വ​ർ​ക്ക്​ ടി​ക്ക​റ്റി​നാ​യി ന​ൽ​കി​യ മു​ഴു​വ​ൻ തു​ക​യും തി​രി​െ​ക ന​ൽ​ക​ണം. ഒ​രു വി​ധ​ത്തി​ലു​ള്ള കു​റ​വു​ക​ളും ഇ​തി​ൽ വ​രു​ത്താ​ൻ പാ​ടി​ല്ല. നോ​ൺ ​റീ​ഫ​ണ്ട​ബ്​​ൾ വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന ടി​ക്ക​റ്റു​ക​ൾ​ക്ക്​ പു​തി​യ തീ​യ​തി ന​ൽ​ക​ണം. യാ​ത്ര സാ​ധ്യ​മാ​കു​ന്ന​തു​ സം​ബ​ന്ധി​ച്ച അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അ​നു​സ​രി​ച്ചാ​ക​ണം പു​തി​യ തീ​യ​തി. അ​ല്ലെ​ങ്കി​ൽ ടി​ക്ക​റ്റി​നാ​യി മു​ട​ക്കി​യ തു​ക​യു​ടെ തു​ല്യ​മൂ​ല്യ​മു​ള്ള ട്രാ​വ​ൽ വൗ​ച്ച​ർ ന​ൽ​ക​ണം. ടി​ക്ക​റ്റി​​െൻറ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​റ​യു​ന്ന ഒ​രു തു​ക​യും കു​റ​ക്കാ​ത്ത തു​ക​യു​ടെ മൂ​ല്യ​ത്തി​ലു​ള്ള ഇൗ ​വൗ​ച്ച​റി​ന്​ ഒ​രു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി വേ​ണം. തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ത​ന്നെ ഇൗ ​നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

കോ​​വി​​ഡ് -19 വൈ​റ​സ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കാ​ൻ ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആ​വ​ർ​ത്തി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്​​ത​വ​രെ പ​ര​സ​മ്പ​ർ​ക്കം ഒ​ഴി​വാ​ക്കി നി​രീ​ക്ഷി​ക്കാ​ൻ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തി​നു​ള്ളി​ൽ കൊറോണ ബാധിത രാജ്യങ്ങളിലേക്ക്​ പ്രത്യേകിച്ച്​ ചൈന, തെക്കൻ കൊറിയ, ജപ്പാൻ, സിംഗപൂർ,ഇറാൻ എന്നിവിടങ്ങളിലേക്ക്​ യാത്ര ചെയ്​ത്​ തിരികെയെത്തിയവർ വീടുകളിൽ തന്നെ തുടരണമെന്ന്​ ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ആരോഗ്യ മന്ത്രാലയം കോൾ സ​െൻററുമായി ബന്ധപ്പെട്ട്​ ഇവരെ ക്വാറ​ൈൻറൻ ചെയ്യാൻ നടപടി സ്വീകരിക്കും.

പ​നി, ശ്വാ​സ​മെ​ടു​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്, ചു​മ എ​ന്നി​വ​യാ​ണ്​ കൊ​റോ​ണ ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ. ‘സാ​ർ​സി’​ന്​ സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ത​ന്നെ​യാ​ണി​ത്​. ചി​കി​ത്സ വൈ​കു​ന്ന​ത്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യേ​ക്കും. രോ​ഗ​ബാ​ധി​ത​ർ​ക്ക്​ ഗു​രു​ത​ര​മാ​യ ന്യു​മോ​ണി​യ ബാ​ധ​യും ഉ​ണ്ടാ​കു​ന്ന​തി​നാ​ൽ കൃ​ത്രി​മ ശ്വാ​സം ന​ൽ​കു​ക​യും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും വേ​ണ്ടി​വ​രും. തു​മ്മു​ക​യും ചു​മ​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ൾ ടി​ഷ്യൂ ഉ​പ​യോ​ഗി​ക്ക​ണം. ഇ​ത്​ മാ​ലി​ന്യ​പ്പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കു​ക​യും വേ​ണം. തു​മ്മു​ക​യും ചു​മ​ക്കു​ക​യും ചെ​യ്​​ത ശേ​ഷം കൈ ​സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച്​ ക​ഴു​ക​ണം. അ​ല്ലെ​ങ്കി​ൽ ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്ക​ണം. വൃ​ത്തി​യാ​ക്കാ​ത്ത കൈ ​ഉ​പ​യോ​ഗി​ച്ച്​ ക​ണ്ണി​ലോ മൂ​ക്കി​ലോ തൊ​ട​രു​ത്. രോ​ഗ​ബാ​ധി​ത​ർ​ക്ക്​ കൈ ​കൊ​ടു​ക്കു​ക​യോ അ​വ​രു​ടെ സ്വ​കാ​ര്യ വ​സ്​​തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യ​രു​ത്. തി​ര​ക്കേ​റി​യ സ്​​ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​ത്​ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

കോ​വി​ഡ്​ 19നെ ​ചെ​റു​ക്കാ​ൻ​ ഫ​ല​പ്ര​ദ​മാ​യ മ​രു​ന്ന്​ ല​ഭ്യ​മ​ല്ല. ല​ക്ഷ​ണ​ങ്ങ​ളും അ​വ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ളും മു​ൻ​നി​ർ​ത്തി അ​വ കു​റ​ക്കാ​നു​ള്ള ചി​കി​ത്സ​യാ​ണ്​ ന​ട​ത്തു​ന്ന​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വും അ​ധി​ക​മാ​യി ക​ഴി​ക്കു​ക​യും മ​തി​യാ​യ വി​ശ്ര​മം ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​വ​രെ പ്ര​ത്യേ​ക മു​റി​യി​ലാ​ക്കി​യാ​ണ്​ ചി​കി​ത്സ ന​ട​ത്തു​ക. രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പ​ഴ​കു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. മെ​ഡി​ക്ക​ൽ മാ​സ്​​ക്​ ധ​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി പ്രാ​യ​മു​ള്ള​വ​രും ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​രും ബ​ന്ധ​പ്പെ​ടു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omancoronagulf news
News Summary - corona-oman-gulf news
Next Story