സൗന്ദര്യവർധക ഉൽപന്നങ്ങൾക്ക് ഗൾഫ് മാനദണ്ഡം
text_fieldsമസ്കത്ത്: സൗന്ദര്യവർധക വസ്തുക്കൾക്കും ശരീരപരിചരണ ഉൽപന്നങ്ങൾക്കും ഗൾഫ് മാനദണ്ഡം നടപ്പാക്കാൻ ആരംഭിച്ചതായി വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. 2019 ജൂലൈ 11 െൻറ മന്ത്രിതല ഉത്തരവ് ജനുവരി അവസാനമാണ് നിലവിൽ വന്നത്. സുരക്ഷിതവും ആരോഗ്യകര വുമായ വസ്തുക്കളാണ് വിപണിയിൽ ലഭ്യമാകുന്നതെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് മ ാനദണ്ഡം നടപ്പിൽ വരുത്തുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സ്റ്റാൻഡേഡ്സ് ആൻഡ് മെട്രോളജി അറിയിച്ചു. ഒമാനി വിപണിയെ ഗൾഫ് മേഖലയുമായി ഏകീകരിക്കുകയും ലക്ഷ്യമാണ്.
പുതിയ നിബന്ധനപ്രകാരം സൗന്ദര്യവർധക വസ്തുക്കളും ശരീര പരിചരണ ഉൽപന്നങ്ങളും വിൽപന നടത്താനുള്ള ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് സാധുവായ ഇറക്കുമതി ലൈസൻസും ആവശ്യമാണ്. അപേക്ഷ നൽകുേമ്പാൾ ഫോറത്തിൽ പറഞ്ഞിട്ടുള്ള എല്ലാ രേഖകളും അപേക്ഷകർ നൽകണം. ഇൗ രേഖകളുടെയെല്ലാം ഉത്തരവാദിത്തം അപേക്ഷകനായിരിക്കും.
ഒാരോ ഉൽപന്നങ്ങളുടെയും മിശ്രണം, ചേരുവകളുടെ അനുപാതം, പ്രവർത്തനം എന്നിവ വ്യക്തമാക്കുന്ന നിർമാതാവിെൻറ സർട്ടിഫിക്കറ്റ്, ഒാരോ ഉൽപന്നവും അംഗീകൃത ലബോറട്ടറിയിൽ പരിശോധിച്ചതിെൻറ റിപ്പോർട്ട് എന്നിവയും അപേക്ഷക്ക് ഒപ്പം ഉണ്ടാകണം. ഉൽപന്നങ്ങൾക്ക് െഎ.എസ്.ഒ 17025 സർട്ടിഫിക്കേഷനും ഉണ്ടാകണം. ഉൽപന്നത്തിെൻറ വിവരങ്ങൾ കാണിച്ചുള്ള കാർഡ് വായിക്കാവുന്ന രീതിയിൽ ഉള്ളതാകണം. ഗൾഫ് മാനദണ്ഡം അനുസരിച്ചുള്ള സൗന്ദര്യവർധക വസ്തുക്കളുടെ സുരക്ഷാമാനദണ്ഡങ്ങളുടെ വിവരങ്ങളും ഇൗ കാർഡിൽ ഉണ്ടാകണം.
ഗൾഫ് അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഉൽപന്നങ്ങളെന്ന സത്യവാങ്മൂലവും അപേക്ഷകൻ നൽകേണ്ടിവരും. പൊതുസുരക്ഷ മുൻനിർത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഉൽപന്നങ്ങളിൽ പന്നിയുമായി ബന്ധപ്പെട്ട അനുബന്ധ വസ്തുക്കൾ ഉണ്ടാകരുത്. വൃത്തിഹീനമായതോ അഴുകിയതോ ആയ ഒരു സാധനങ്ങളും ഇതിൽ ഉൾപ്പെടരുത്. സർട്ടിഫിക്കറ്റ് പ്രകാരമുള്ള സംഭരണ കാലാവധിക്കുള്ളിൽ ഉൽപന്നത്തിെൻറ ഘടനയിൽ ഒരു മാറ്റവും ഉണ്ടാവുകയും ചെയ്യരുത്. ഇസ്ലാമിനോ ജി.സി.സി രാജ്യങ്ങളിലെ പൊതു ധാർമികമൂല്യങ്ങൾക്കോ എതിരായ ചിത്രങ്ങളൊന്നും ഉൽപന്നങ്ങളിൽ ഉണ്ടാവുകയും ചെയ്യരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.