വിദ്യാർഥികൾക്ക് കൗൺസലിങ് ക്ലാസുകൾ
text_fieldsമസ്കത്ത്: പരീക്ഷ സമയങ്ങളിൽ ഉണ്ടാകുന്ന സമ്മർദവും ഉത്കണ്ഠയും മറികടക്കാനായി ഇന്ത്യൻ സ്കൂൾ ദാർസൈറ്റിലെ വിദ്യാർഥികൾക്ക് കൗൺസലിങ് ക്ലാസുകൾ സംഘടിപ്പിച്ചു. 10,12 ക്ലാസുകളിലെ വിദ്യാർഥികൾക്കായിരുന്നു ഓൺലൈനിലൂടെ പരിപാടി നടത്തിയിരുന്നത്. ഇൻക്ലൂസീവ് എജുക്കേഷൻ കൗൺസിലറും എച്ച്. ഒ.ഡിയുമായ ഡോ. നിതാ ജോസഫ് ക്ലാസിന് നേതൃത്വം നൽകി. വിവിധ രീതികളിലൂടെ സമ്മർദം കൈകാര്യം ചെയ്യാൻ വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് സെഷന്റെ ലക്ഷ്യമെന്നും അതിലൂടെ പരീക്ഷയിൽ ആത്മവിശ്വാസത്തോടെ നേരിടാൻ അവർക്ക് കഴിയുമെന്നും ഡോ. നിത പറഞ്ഞു.
സയൻസ്, കോമേഴ്സ് മേഖലകളിലെ തൊഴിൽ സാധ്യതകളെക്കുറിച്ച് ഗൈഡൻസ് ക്ലാസുകളും നടത്തി. ബയോളജി എച്ച്. ഒ.ഡി സെഹ്റ ഫാത്തിമ, കോമേഴ്സ് വിഭാഗം ഫാക്കൽറ്റിയായ ദിവ്യ ബാബു എന്നിവർ പത്താം ക്ലാസിലെ വിദ്യാർഥികൾക്ക് പതിനൊന്നാം ക്ലാസിലെ ഐച്ഛിക വിഷയങ്ങളുടെ തിരഞ്ഞെടുപ്പിനെക്കുറിച്ചും ഉയർന്നുവരുന്ന തൊഴിൽ അവസരങ്ങളെക്കുറിച്ചും വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.