കോവിഡ്: 24 മണിക്കൂറിനിടെ 10 മരണം
text_fieldsമസ്കത്ത്: കഴിഞ്ഞ 24മണിക്കൂറിനിടെ ഒമാനിൽ കോവിഡ് ബാധിച്ച് 10പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 2303ആയി. കഴിഞ്ഞ ദിവസം 880പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 725പേർ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,13,784 ആയിട്ടുണ്ട്. ഇവരിൽ 1,97,080പേർ ഇതിനകം രോഗമുക്തരായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു. രോഗമുക്തി നിരക്ക് 92.2ശതമാനമായി തുടരുകയാണ്. 86പേരെയാണ് കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ഇതോടെ ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 746ആയി. ഇവരിൽ 239പേർ ഗുരുതര രോഗലക്ഷണങ്ങളോടെ ഐ.സി.യുവിലാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മരണസംഖ്യയിൽ കുറവുണ്ടാകാത്തതും പുതിയ രോഗികളുടെ എണ്ണം വർധിക്കുന്നതും ആശങ്കയുയർത്തിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചു. എന്നാൽ, സ്ഥലപരിമിതി അനുഭവപ്പെടുന്ന സാഹചര്യം ആശുപത്രികളിൽ നിലവിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.