കോവിഡ്: തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 100 പിന്നിട്ടു
text_fieldsമസ്കത്ത്: കോവിഡിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം മാസങ്ങളുടെ ഇടവേളക്കുശേഷം 100 പിന്നിട്ടു. 52 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 331 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 103 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 1665 പേരാണ് പുതുതായി രോഗബാധിതരായത്. ഇതോടെ മൊത്തം രോഗികളുടെ 1,50,800 ആയി. 1229 പേർക്കുകൂടി രോഗം ഭേദമായി. 1,39,100 പേരാണ് ഇതുവരെ രോഗമുക്തരായത്. രണ്ടു പേർകൂടി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 1622 ആയി.
പുതിയ രോഗികളിൽ 828 പേരും മസ്കത്ത് ഗവർണറേറ്റിലാണ്. സീബ്-316, മസ്കത്ത്-231, ബോഷർ-168, മത്ര-89, അമിറാത്ത്- 18, ഖുറിയാത്ത്-ആറ് എന്നിങ്ങനെയാണ് തലസ്ഥാന ഗവർണറേറ്റിലെ വിലായത്തുകളിലെ രോഗികളുടെ എണ്ണം. രണ്ടാമതുള്ള ദോഫാറിലെ 183 പുതിയ രോഗികളിൽ 176 പേരും സലാലയിലാണ്. വടക്കൻ ബാത്തിന-169, തെക്കൻ ബാത്തിന-124, ദാഖിലിയ-101, ദാഹിറ-86, വടക്കൻ ശർഖിയ-62, ബുറൈമി-52, തെക്കൻ ശർഖിയ- 30, മുസന്ദം-21, അൽ വുസ്ത-ഒമ്പത് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ എണ്ണം
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഉയരുന്നത് ആശങ്കജനകവും അപകടകരവുമായ അവസ്ഥയാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ സഇൗദി പറഞ്ഞു. മുൻകരുതൽ നടപടികൾ പാലിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നും മുസന്ദം ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു യോഗങ്ങളിലായി സുപ്രീം കമ്മിറ്റി ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു. രോഗബാധ ഉയരുന്നപക്ഷം കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ മടികാണിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മുൻഗണന പട്ടികയിലുള്ളവർ വാക്സിൻ സ്വീകരിക്കാൻ മടികാണിക്കരുത്.
വാക്സിൻ വിതരണം ആരംഭിച്ചശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെടുന്ന 65ന് മുകളിൽ പ്രായമുള്ളവരുടെ എണ്ണത്തിൽ കുറവ് ദൃശ്യമാണെന്നും ഡോ. അൽ സഇൗദി പറഞ്ഞു. മുസന്ദം ഗവർണറേറ്റിലെ മദാ വിലായത്തിലുള്ളവർക്ക് സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വർഷത്തിൽ നാലു പരിശോധനകളായിരിക്കും സൗജന്യമായി ഉണ്ടാവുക. ഗവർണറേറ്റിൽ 16,500 പേർക്ക് വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കോവിഡ്: ചികിത്സയിലുള്ള ഷൊർണൂർ സ്വദേശി സാമ്പത്തിക പ്രയാസത്തിൽ
ഇദ്ദേഹത്തിനൊപ്പം താമസിച്ചയാൾ കഴിഞ്ഞയാഴ്ച മരിച്ചിരുന്നു
മസ്കത്ത്: കോവിഡ് ബാധിaച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശി സാമ്പത്തിക പ്രയാസത്തിൽ. റൂവി ബദർ അൽ സമയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഷൊർണൂർ സ്വദേശി ഹൈദറാണ് ചികിത്സക്കുള്ള പണം കണ്ടെത്താൻ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിൽ കഴിയുന്നത്. ഇദ്ദേഹത്തിെൻറ ഒപ്പം താമസിച്ചിരുന്ന കോഴിക്കോട് സ്വദേശി രജീഷ് കഴിഞ്ഞയാഴ്ച കുഴഞ്ഞുവീണ് മരിച്ചിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിൽ രജീഷിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രജീഷിെൻറ മരണ ശേഷമാണ് ഹൈദറിന് ബുദ്ധിമുട്ട് കൂടിയതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതും.
കഴിഞ്ഞ 26 വർഷമായി ഒമാനിലുള്ള ഹൈദർ മസ്കത്ത് ബേക്കറി ജീവനക്കാരനായിരുന്നു. രണ്ടുമാസം മുമ്പ് മസ്കത്ത് ബേക്കറി പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്ന് പുതിയ സ്ഥാപനത്തിൽ ജോലിക്ക് കയറി അഞ്ചുദിവസം പിന്നിടുേമ്പാഴാണ് അസുഖ ബാധിതനാകുന്നത്. കൈയിലുണ്ടായിരുന്ന പണവും കടം വാങ്ങിയതുമെല്ലാം ചേർത്ത് നാലുമാസം മുമ്പ് വിസ പുതുക്കിയിരുന്നു. വിസ പുതുക്കി രണ്ടുമാസം കഴിഞ്ഞ് സ്ഥാപനം അടച്ചതോടെ ഉള്ള ചെറിയ വരുമാനം കൂടി നഷ്ടപ്പെട്ട അവസ്ഥയായി. രണ്ടുമാസം ഒരു വരുമാനവുമില്ലാതെ കഴിഞ്ഞശേഷമാണ് പുതിയ ജോലിക്ക് കയറിയത്.
രക്തത്തിൽ ഒാക്സിജെൻറ അളവ് കുറയുന്ന അവസ്ഥയാണ് ഹൈദറിന്. പുതിയ തൊഴിലുടമ 250 റിയാലും മറ്റൊരു വ്യക്തി 100 റിയാലും നൽകിയാണ് ഹൈദറിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു സഹായവും കിട്ടാനിടയില്ലാത്തതിനാൽ സുമനസ്സുകളുടെ സഹായത്തിൽ മാത്രമാണ് പ്രതീക്ഷ. ഹൈദറിനെ ബന്ധപ്പെടാനുള്ള നമ്പർ: 7980 3656.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.